Skip to main content

VIDEO EDITING TIPS AND TRICKS : CHAPTER : 04


VIDEO EDITING TIPS AND TRICKS :
CHAPTER : 04

EDIT, KEEP ON EDITING. THUS BECOME A BUSY GOOD EDITOR. 
GET ACTIVE AS AN EDITOR.

....

PEOPLE WHO COMPLETE A MULTI MEDIA COURSE USUALLY SEEK JOB AS AN EDITOR, DESIGNER OR ANIMATOR. THEY ALL APPLY FOR JOBS AT VARIOUS PLACES AND CONTINUE SEEKING JOBS ONCE THEY
ARE REJECTED FROM SUCH INSTITUTIONS. IT TAKES A LOT OF TIME FOR THEM TO FINALLY SETTLE TO POSITIONS WHERE THEY EARN ENOUGH REMUNERATION. FOR MOST OF THEM THEIR ULTIMATE GOAL WOULD BE CINEMA. IT IS A FACT THAT NOBODY WILL APPROACH YOU ASKING TO EDIT A FILM OR JOIN
A MULTI MEDIA COMPANY. ONE SHOULD NOT EXPECT TO BECOME A FILM EDITOR IMMEDIATELY AFTER
COMPLETING A FILM EDITING COURSE. 
HOW CAN ONE REACH SUCH POSITIONS?

IN THE BEGINNING OF YOUR CAREER AS AN EDITOR YOU MY HAVE TO DO LOTS OF FREE WORK. 
WHEN YOU DO SUCH FREE EDIT WORKS YOUR REPUTATION WILL SPREAD THROUGH WORD OF MOUTH. 
AND LEARN MORE ABOUT EDITING, 
GROW YOUR TALENT IN EDITING, 
SPEND YOUR LEISURE TIME FOR EDITING.
EDIT, 
KEEP ON EDITING, 
THUS BECOME A BUSY GOOD EDITOR, 
GET ACTIVE AS AN EDITOR.

YOU CAN USE SOCIAL MEDIA LIKE YOUTUBE, INSTAGRAM, FACEBOOK AND TWITTER FOR THESE PURPOSES. 
YOU MUST GIVE PRIORITY TO FAME RATHER THAN MONEY.

THEN PEOPLE WILL COME SEEKING YOU. 
THEY WILL PAY YOU THE AMOUNT THAT YOU SEEK. 
THEN YOU CAN HAVE YOUR DEMANDS. 
YOU CAN ASK FOR THE REMUNERATION YOU NEED. 
YOU CAN THEN AVOID THE PEOPLE YOU DON’T LIKE. 
YOU CAN STEP INTO AREAS OF YOUR CHOICE.
UNCOMPROMISING HARD WORK LEADS YOU TO YOUR GOAL.

- ANSAR MAJEED

—————————————————————

VIDEO EDITING TIPS AND TRICKS :
CHAPTER 04

എഡിറ്റ് ചെയ്യുക, പിന്നെയും എഡിറ്റ് ചെയ്യുക. അങ്ങനെ തിരക്കുള്ള ഒരു നല്ല എഡിറ്റർ ആയിമാറുക. 
എഡിറ്റർ എന്ന നിലയിൽ സജീവമാവുക, 

....

ഒരു മൾട്ടി - മീഡിയ കോഴ്സ് കഴിഞ്ഞാൽ എല്ലാവരും ഒരു എഡിറ്ററായോ, ഡിസൈനർ ആയോ ആനിമേറ്റർ ആയോ ജോലിയന്വേഷിക്കുകയാണ് പതിവ്,
പല സ്ഥാപനങ്ങളിലും ജോലിക്കായി അപേക്ഷിക്കുകയും, അവിടെയൊന്നും ജോലി ലഭിക്കാതെ ജോലിയന്വേഷിച്ച് അലയുകയും ചെയ്യാറുണ്ട്. ചില കമ്പനിയിൽ നിങ്ങൾക്ക് കുറഞ്ഞവേതനത്തിന് ജോലിയും ലഭിച്ചേക്കാം. പക്ഷെ, വളരെ കാലങ്ങൾ കൊണ്ടാണ് ആ എഡിറ്റർ അവന് ആവശ്യമായ വേതനം കരസ്ഥമാക്കുന്ന അവസ്ഥയിലേക്കെത്തുക.
എന്നാൽ ഭൂരിഭാഗം ആളുകൾക്കും ഫിലിം ഇൻഡസ്ടറി ആയിരിക്കും ലക്‌ഷ്യം.
ആരും നിങ്ങളുടെ അടുത്തേക്ക് വന്ന് ഒരു ഫിലിം എഡിറ്റ് ചെയ്യാനോ, ഒരു മൾട്ടി മീഡിയ കമ്പനിയിൽ ജോലിചെയ്യാനോ പറയുകയില്ലെന്നുള്ളത് വാസ്തവമാണ്. ഫിലിം എഡിറ്റിങ് കോഴ്സ്, പഠിച്ചാൽ ഉടനെ ഒരു ഫിലിം എഡിറ്റർ ആകാമെന്നും വ്യാമോഹിക്കണ്ട.
എങ്ങനെയാണ് നമ്മൾ ഉദ്ദേശിക്കുന്ന ഈ സ്ഥാനങ്ങളിലേക്ക് എത്തിപ്പെടുക..?

എഡിറ്റിങ് എന്നനിലയിൽ ആദ്യ ഘട്ടങ്ങളിൽ നിങ്ങൾക്ക് സൗജന്യമായി എഡിറ്റ് ചെയ്ത് കൊടുക്കേണ്ടിവരും. ഫ്രീ ആയി എഡിറ്റ് ചെയ്ത് കൊടുത്താൽ ഒരാൾ വഴി മറ്റൊരാളിലേക്ക് നിങ്ങളുടെ പേര് പ്രശസ്തിയായികൊണ്ടിരിക്കും.
എഡിറ്റിങ്ങിനെക്കുറിച്ച് കൂടുതൽ പഠിക്കുക,
എഡിറ്റിങ്ങിൽ നൈപുണ്യം വളർത്തുക.
ഒഴിവുസമയങ്ങളും അതിനുവേണ്ടി ഉപയോഗിക്കുക.
എഡിറ്റ് ചെയ്യുക, പിന്നെയും എഡിറ്റ് ചെയ്യുക. അങ്ങനെ തിരക്കുള്ള ഒരു നല്ല എഡിറ്റർ ആയിമാറുക .
എഡിറ്റർ എന്ന നിലയിൽ സജീവമാവുക,

ഇന്ന് നിലവിലുള്ള യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങൾ നിങ്ങൾക്ക് അതിനുവേണ്ടി ഉപയോഗിക്കാം.
പണത്തിനേക്കാൾ പ്രശസ്തിക്ക് അപ്പോൾ നിങ്ങൾ പ്രാധാന്യം കൊടുക്കുക.

പിന്നീട് ആളുകൾ നിങ്ങളിലേക്ക് വരും.
നിങ്ങൾ ആവശ്യപ്പെടുന്ന തുക നൽകാൻ അവർ താല്പര്യപ്പെടും,
അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഡിമാന്റ് അവതരിപ്പിക്കാം,
ആവശ്യമുള്ള തുക / വേതനം അവരോട് പറയാം,
ആവശ്യമില്ലാത്തവരെ ഒഴിവാക്കാം.
ആവശ്യമുള്ളതിലേക്ക് കാലെടുത്തു വെക്കാം.

അങ്ങനെയുള്ള അശ്രാന്ത പരിശ്രമം ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതാണ്.

- അൻസാർ മജീദ്

https://www.instagram.com/ansarmajeed.in
https://www.facebook.com/ansarmajeed.in

#VIDEOEDITINGTIPSANDTRICKS BY #ANSARMAJEED
#CHIEF #VIDEO #VISUAL #EDITING
#EDITOR OF #WEVAPHOTOGRAPHY
#KOCHI #DONTSTOPLEARNING

Comments

Popular posts from this blog

VIDEO EDITING TIPS AND TRICKS INTRO

HI EDITORS, POST-PRODUCTION മേഖലയായ VIDEO EDITING എന്ന തൊഴിൽ ശാഖയിൽ സർഗാത്മകതയുടെയും സാങ്കേതിക വിജ്ഞാനത്തിന്റെയും ഒരു നല്ല മിശ്രണം ആവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന "VIDEO EDITING TIPS AND TRICKS" എന്ന ഒരു SERIES എന്റെ FACEBOOK/INSTAGRAM PAGE കളിലും ബ്ലോഗിലും ആരംഭിക്കുകയാണെന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ..! നിങ്ങൾക്ക് നിങ്ങളുടെ VIDEO EDITING തൊഴിൽ മേഖലയിൽ PROFESSIONALISM കൈവരിക്കാനാവശ്യമായ, EDITING ൻറെ സൂക്ഷ്മവിശകലനങ്ങളടങ്ങിയ ചില പ്രധാനപ്പെട്ട TIPS AND TRICKS കളുടെ ഒരു പരമ്പരയാണ് VIDEO EDITING TIPS AND TRICKS എന്ന SERIES കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ TIMELINE ൽ എല്ലാ തിങ്കൾ ദിവസങ്ങളിലും VIDEOEDITINGTIPSANDTRICKS എന്ന HASH TAG ഉപയോഗിച്ച് ആ POST കൾ UPDATE ചെയ്യപ്പെടും. VIDEO EDITOR ആയവർക്കും ആകാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീഡിയോ ക്ലിപ്പുകളിൽ എഡിറ്റുകൾ എങ്ങനെ എഡിറ്റു ചെയ്യണമെന്ന് ഈ SERIES കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്നില്ലെങ്കിലും, നിങ്ങളുടെ എഡിറ്റിങ്ങ് സമയം പകുതിയിൽ കുറയ്ക്കാനും മെച്ചപ്പെട്ട ഫലങ്ങ

SUNTHARANUM SUMUKHANUM MALAYALAM SHORT FILM

>>>>  CLICK HEREWATCH THE SHORT FILM  <<<< 👇👇👇👇👇👇👇👇👇👇👇👇👇👇 >>>>  CLICK HEREWATCH THE SHORT FILM  <<<< "കാന്താരി കാമുകി" എന്ന ഹിറ്റ് മ്യൂസിക്കൽ ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം "I AM VISUALIZER" ന്റെയും "AM & F" ന്റെയും ബാനറിൽ ഫ്രെഡി ജോൺ സംവിധാനം ചെയ്ത മറ്റൊരു കൊച്ചു സിനിമയാണ് "സുന്ദരനും സുമുഖനും".. ഇതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്, "താരകപ്പെണ്ണാളേ.." "പട്ടത്തി.." തുടങ്ങിയ നാടന്‍ മ്യൂസിക്കൽ ആൽബങ്ങളാൽ പ്രിയങ്കരനായ ജാഫർ ഇല്ലത്ത് എന്ന യുവ പ്രതിഭയാണ്. ഒപ്പം സ്പെഷൽ ബ്രാഞ്ച് ഇന്റലിജിൻറ്സ് ഓഫീസർ ഫൈസൽ കോറോത്ത്, "ഹെലൻ" മലയാളം മൂവി ഫെയിം ജാസ്മിൻ കാവ്യ, "കാന്താരി കാമുകി" ഫെയിം കൃഷ്ണ പ്രസാദ് , ബിൽഷാം മൊയ്‌ദീൻ ഷാ, റസൽ, ഗിരിശങ്കർ, വിജീഷ് കുട്ടമശ്ശേരി, ജയശ്രീ, സാന്ദ്ര എന്നിവരും ഇതിൽ അഭിനയിച്ചിരിക്കുന്നു. കാലികമായ പ്രമേയം കൊണ്ടും നിലവാരമുള്ള അവതരണം കൊണ്ടും വ്യത്യസ്തമായ ഈ കൊച്ചു സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക