Skip to main content

VIDEO EDITING TIPS AND TRICKS : CHAPTER 01


VIDEO EDITING TIPS AND TRICKS : CHAPTER 01

“വീഡിയോ എഡിറ്റിംഗിന് നൂതനവും വേഗതയേറിയതുമായ ഒരു കമ്പ്യൂട്ടർ ഉപയോഗിക്കണം എന്നത് ഒരു പ്രാഥമിക വിഷയമാണ്...!”
...
വീഡിയോ എഡിറ്റേർസ് ഉപയോഗിക്കേണ്ട കംപ്യുട്ടറിനെക്കുറിച്ച് "VIDEO EDITING TIPS AND TRICKS" എന്ന ഈ SERIES ന്റെ ആദ്യത്തിൽ ഘട്ടത്തിൽ തന്നെ പറയേണ്ടതുണ്ട്.
കാരണം, ഇന്ന് ഫിലിം ടെക്നോളജി ഒരുപാട് മുന്നേറിയിട്ടുണ്ട്. വിഷ്വവൽസിന്റെ ക്വാളിറ്റി കൂട്ടുന്ന കാര്യത്തിൽ ക്യാമറനിർമാണ കമ്പനികൾ മത്സരിക്കുകയാണ്, സാധാരണ നമ്മൾ ഉപയോഗിക്കുന്നത് 720p, 1080p തുടങ്ങിയ റെസല്യൂഷൻസ് ആണെങ്കിൽ 2K, 4K, 8K എന്നിങ്ങനെയെല്ലാം ആ ചാർട്ട് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്.
ഇനി വീഡിയോ ഫോർമാറ്റിന്റെയും അതിന്റെ CODECS ന്റെയും കാര്യമെടുത്താലോ..?
അതും അതുപോലെതന്നെ തന്നെ. ഇതിനോടെല്ലാം അനുബന്ധിച്ച് വീഡിയോ ഫയലിന്റെ സൈസുകളിലും അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. 
ഇന്നത്തെ കാലത്ത് വീഡിയോ എഡിറ്റിംഗിന്
നൂതനവും,
വേഗതയേറിയതും,
സമകാലിക വീഡിയോ ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുന്നതുമായ,
സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഒരു കമ്പ്യൂട്ടർ നിങ്ങൾ ഉപയോഗിച്ചില്ല എങ്കിൽ വീഡിയോ എഡിറ്റിംഗ് ഫീൽഡിൽ നിന്നും നിങ്ങളെ മറ്റുള്ളവർ പിന്തള്ളുമെന്നുള്ളത് സ്വാഭാവികമായ കാര്യമാണ്.
ഞാൻ ഉപയോഗിക്കുന്നത് APPLE ബ്രാൻഡിന്റെ IMAC PC യാണ്. ഇന്ന് വിപണിയിലുള്ള ഏതൊരു കമ്പനിയുടെയും കംപ്യുട്ടർ നിങ്ങൾക്ക് തിരഞ്ഞെടുക്കാം, എന്നാൽ വലിയ ഫയലുകളെ സൂക്ഷിക്കാനും അവയെ മാനേജ് ചെയ്യാനും ആവശ്യമായ വേഗതയായിരിക്കണം നിങ്ങൾ ലക്ഷ്യമിടേണ്ടത്. അത് നിങ്ങളുടെ എഡിറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധാരണയിൽ കവിഞ്ഞ ക്രിയേറ്റീവ് തലങ്ങളിലേക്ക് നിങ്ങളുടെ വർക്കിനെ എത്തിക്കാനും സഹായിക്കും..!
അതുപോലെ തന്നെ കംപ്യുട്ടറിൽ SSD ഹാർഡ്ഡ്രൈവുകൾ ഉപയോഗിക്കുന്നത്
നിങ്ങളുടെ ഫയലുകളും സോഫ്ട്‍വെയറുകളും വേഗത്തിൽ ആക്സസ് ചെയ്യാനും നിങ്ങളുടെ എഡിറ്റിംഗ്, ലോഡിങ്, റെൻഡറിങ്, എക്സ്‌പോർട്ടിങ് എന്നീ പ്രോസസുളുടെ സമയം വേഗത്തിലാക്കാനും സഹായിക്കും.
മാത്രമല്ല, ഫയലുകൾ ക്രമീകരിച്ച് ഫോൾഡറുകളാക്കി അടുക്കും ചിട്ടയോടും കൂടി കംപ്യുട്ടർ ഉപയോഗിക്കുന്നത് അതിന്റെ ആയുസ്സിനെ കൂട്ടുമെന്നതിൽ തർക്കമില്ല..!
....

"ഏതാണ് നല്ല കംപ്യുട്ടർ..?" മിക്ക ആളുകളും ചോദിക്കുന്ന ചോദ്യമാണ്..!
അതിനെക്കുറിച്ച് ഞാൻ മനസ്സിലാകുന്നത് IMAC, IMAC PRO, MAC PRO പോലുള്ള APPLE SYSTEMS ആണെന്നാണ്.
ഞാൻ കണ്ട എഡിറ്റേഴ്സിൽ കൂടുതൽ പേരും അസംബ്ലി ചെയ്ത സിസ്റ്റംസ് ഉപയോഗിക്കുന്നവരാണ്. എന്റെ കൈവശമുള്ള IMAC നേക്കാൾ കൂടുതൽ കോൺഫിഗറേഷൻ ഉള്ള അസംബ്ലി ചെയ്ത കംപ്യുട്ടർ ഞാൻ ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ അസംബ്ലി ചെയ്ത സിസ്റ്റംസിന്റെ വർക്കിങ് കപ്പാസിറ്റി കാലക്രമേണ കുറയുന്നതായും, IMAC ന് യാതൊരു മാറ്റവും ഇല്ലാതെ നിലനിൽക്കുന്നതായും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
കൂടാതെ IMAC വാങ്ങാൻ ഉദ്ദേശിച്ചപ്പോൾ അതിന്റെ കോൺഫിഗറേഷൻസ് വളരെ കുറവാണെന്നും, അത് വാങ്ങുന്ന വിലക്ക് അതിനേക്കാൾ കൂടുതൽ കോൺഫിഗറേഷൻ ഉള്ള ഒരു കംപ്യുട്ടർ അസംബ്ലി ചെയ്തെടുക്കാമല്ലോ എന്നും ഞാൻ ചിന്തിച്ചിരുന്നു.. എന്നാൽ അതെല്ലാം എന്റെ അബദ്ധധാരണയായിരുന്നുവെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞതാണ്. 
മാത്രമല്ല IMAC ന്റെ RETINA DISPLAY ക്വാളിറ്റി മറ്റൊരു മോണിറ്ററിനും നൽകാൻ കഴിയാത്തതാണെന്നുള്ളതും,
APPLE PRO RESS എന്ന വീഡിയോ CODECS ന്റെ
ഗുണനിലവാരം മറ്റേതു ഫോർമാറ്റുകളെയും അപേക്ഷിച്ച് പകരം വെക്കാനില്ലാത്തതാണെന്നുള്ളതും,
കംപ്ലെയിന്റുകളെക്കുറിച്ചും മെയ്‌ന്റൻസ്കളെക്കുറിച്ചും ശ്രദ്ധിക്കേണ്ടതില്ല എന്നുളളതും,
പ്രധാന സവിശേഷതകളായി ഞാൻ വിലയിരുത്തുന്നവയാണ്.
അതിനാൽ എന്നോട് ചോദിക്കുന്നവർക്ക് ഞാൻ സജസ്റ്റ് ചെയ്യാറുള്ളത് IMAC PC കളാണ്.
( NB : ഈ പോസ്റ്റിൽ APPLE ബ്രാന്റിനെ പുകഴ്തുന്നതോ മറ്റുള്ള ബ്രാൻഡുകളെ ഇകഴ്ത്തുന്നതോ ആയി കരുതേണ്ടതില്ല. നല്ലതിനെ നല്ലതെന്ന് പറയുന്നത് സ്വാഭാവികം മാത്രമായി കാണുക. )

- അൻസാർ മജീദ്.

Comments

Popular posts from this blog

VIDEO EDITING TIPS AND TRICKS : CHAPTER : 04

VIDEO EDITING TIPS AND TRICKS : CHAPTER : 04 EDIT, KEEP ON EDITING. THUS BECOME A BUSY GOOD EDITOR.   GET ACTIVE AS AN EDITOR. .... PEOPLE WHO COMPLETE A MULTI MEDIA COURSE USUALLY SEEK JOB AS AN EDITOR, DESIGNER OR ANIMATOR. THEY ALL APPLY FOR JOBS AT VARIOUS PLACES AND CONTINUE SEEKING JOBS ONCE THEY ARE REJECTED FROM SUCH INSTITUTIONS. IT TAKES A LOT OF TIME FOR THEM TO FINALLY SETTLE TO POSITIONS WHERE THEY EARN ENOUGH REMUNERATION. FOR MOST OF THEM THEIR ULTIMATE GOAL WOULD BE CINEMA. IT IS A FACT THAT NOBODY WILL APPROACH YOU ASKING TO EDIT A FILM OR JOIN A MULTI MEDIA COMPANY. ONE SHOULD NOT EXPECT TO BECOME A FILM EDITOR IMMEDIATELY AFTER COMPLETING A FILM EDITING COURSE.   HOW CAN ONE REACH SUCH POSITIONS? IN THE BEGINNING OF YOUR CAREER AS AN EDITOR YOU MY HAVE TO DO LOTS OF FREE WORK.   WHEN YOU DO SUCH FREE EDIT WORKS YOUR REPUTATION WILL SPREAD THROUGH WORD OF MOUTH.   AND LEARN MORE ABOUT EDITING,   GROW YOUR TALENT IN EDITING,   SPEND YOUR LEISURE T

VIDEO EDITING TIPS AND TRICKS INTRO

HI EDITORS, POST-PRODUCTION മേഖലയായ VIDEO EDITING എന്ന തൊഴിൽ ശാഖയിൽ സർഗാത്മകതയുടെയും സാങ്കേതിക വിജ്ഞാനത്തിന്റെയും ഒരു നല്ല മിശ്രണം ആവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന "VIDEO EDITING TIPS AND TRICKS" എന്ന ഒരു SERIES എന്റെ FACEBOOK/INSTAGRAM PAGE കളിലും ബ്ലോഗിലും ആരംഭിക്കുകയാണെന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ..! നിങ്ങൾക്ക് നിങ്ങളുടെ VIDEO EDITING തൊഴിൽ മേഖലയിൽ PROFESSIONALISM കൈവരിക്കാനാവശ്യമായ, EDITING ൻറെ സൂക്ഷ്മവിശകലനങ്ങളടങ്ങിയ ചില പ്രധാനപ്പെട്ട TIPS AND TRICKS കളുടെ ഒരു പരമ്പരയാണ് VIDEO EDITING TIPS AND TRICKS എന്ന SERIES കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ TIMELINE ൽ എല്ലാ തിങ്കൾ ദിവസങ്ങളിലും VIDEOEDITINGTIPSANDTRICKS എന്ന HASH TAG ഉപയോഗിച്ച് ആ POST കൾ UPDATE ചെയ്യപ്പെടും. VIDEO EDITOR ആയവർക്കും ആകാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീഡിയോ ക്ലിപ്പുകളിൽ എഡിറ്റുകൾ എങ്ങനെ എഡിറ്റു ചെയ്യണമെന്ന് ഈ SERIES കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്നില്ലെങ്കിലും, നിങ്ങളുടെ എഡിറ്റിങ്ങ് സമയം പകുതിയിൽ കുറയ്ക്കാനും മെച്ചപ്പെട്ട ഫലങ്ങ

SUNTHARANUM SUMUKHANUM MALAYALAM SHORT FILM

>>>>  CLICK HEREWATCH THE SHORT FILM  <<<< 👇👇👇👇👇👇👇👇👇👇👇👇👇👇 >>>>  CLICK HEREWATCH THE SHORT FILM  <<<< "കാന്താരി കാമുകി" എന്ന ഹിറ്റ് മ്യൂസിക്കൽ ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം "I AM VISUALIZER" ന്റെയും "AM & F" ന്റെയും ബാനറിൽ ഫ്രെഡി ജോൺ സംവിധാനം ചെയ്ത മറ്റൊരു കൊച്ചു സിനിമയാണ് "സുന്ദരനും സുമുഖനും".. ഇതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്, "താരകപ്പെണ്ണാളേ.." "പട്ടത്തി.." തുടങ്ങിയ നാടന്‍ മ്യൂസിക്കൽ ആൽബങ്ങളാൽ പ്രിയങ്കരനായ ജാഫർ ഇല്ലത്ത് എന്ന യുവ പ്രതിഭയാണ്. ഒപ്പം സ്പെഷൽ ബ്രാഞ്ച് ഇന്റലിജിൻറ്സ് ഓഫീസർ ഫൈസൽ കോറോത്ത്, "ഹെലൻ" മലയാളം മൂവി ഫെയിം ജാസ്മിൻ കാവ്യ, "കാന്താരി കാമുകി" ഫെയിം കൃഷ്ണ പ്രസാദ് , ബിൽഷാം മൊയ്‌ദീൻ ഷാ, റസൽ, ഗിരിശങ്കർ, വിജീഷ് കുട്ടമശ്ശേരി, ജയശ്രീ, സാന്ദ്ര എന്നിവരും ഇതിൽ അഭിനയിച്ചിരിക്കുന്നു. കാലികമായ പ്രമേയം കൊണ്ടും നിലവാരമുള്ള അവതരണം കൊണ്ടും വ്യത്യസ്തമായ ഈ കൊച്ചു സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക