Skip to main content

VIDEO EDITING TIPS AND TRICKS : CHAPTER 05


VIDEO EDITING TIPS AND TRICKS :
CHAPTER 05
WHEN SOMEONE SEE AN EDITED VIDEO, IF HE IS UNAWARE OF THE EDITS IN THAT VIDEO, THAT WOULD MEAN THAT THE EDITOR HAS SUCCEEDED IN HIS JOB..!
….
A GOOD VIDEO'S EDIT MUST BE INNOCENT AND SIMPLE. IT SHOULD BE ABLE TO CREATE TENSION IN THE VIEWER AND MUST BE ABLE TO INFLUENCE THE MENTAL STATUS OF THE VIEWER. DEPENDING ON THESE FACTORS AN EDITOR DECIDES WHERE A CLIP MUST BE CUT, THE DURATION OF THE CLIP AND HOW SUCH CLIPS MUST BE ARRANGED. WHEN SOMEONE SEE AN EDITED VIDEO, IF HE IS UNAWARE OF THE EDITS IN THAT VIDEO, THAT WOULD MEAN THAT THE EDITOR HAS SUCCEEDED IN HIS JOB..!
FROM THE BEGINNING OF MOTION PICTURES, THE PROPONENTS TRIED NEW TECHNIQUES BY WHICH SHOTS COULD BE ARRANGED SO AS TO ENSURE AN ENTERTAINING VIEWING AND SUCH TECHNIQUES WERE NOTED DOWN. THEY GAVE A NAME TO EACH TECHNIQUE. IT IS NECESSARY FOR YOU TO LEARN THOSE TECHNICAL TERMS TO COMMUNICATE WITH FELLOW EDITORS AND CLIENTS. FOR THOSE WHO HAVE NO IDEA OF EDITING THEY MIGHT REQUIRE SOME RESEARCH TO UNDERSTAND THESE TERMS AND THAT'S THE REASON I AM INCLUDING SOME OF THEM HERE. 
BASIC TECHNICAL TERMS ARE THE FOLLOWING.
1. CUTTING ON ACTION
CUTTING ON ACTION MEANS, WHEN A CUT IS MADE IN BETWEEN THE ACTIONS OF THE SUBJECT IN THE VISUAL. IT CAN BE USED WHEN THE CAMERA ANGLE CHANGES. THE CUT WON'T BE NOTICED BY THE VIEWER. 
2. JUMP CUT 
THE ABRUPT EDITING PATTERN IS CALLED JUMP CUT WHERE WHILE MAINTAINING THE VISUAL AESTHETICS SHOT REPETITION AND PREDICTABILITY ARE AVOIDED. BUT THERE ARE ONLY VERY FEW WHO USE THESE JUMP CUTS WITHOUT DISTURBING THE VIEWER. WHEN USED ARTISTICALLY THIS TECHNIQUE GIVES A CONSTRUCTED NATURE TO THE EDITED WORK AS OPPOSED TO REALISTIC PATTERN
3. J CUT 
WHEN THE AUDIO OF THE SUCCEEDING SCENE COMES INTO THE VISUALS OF THE EXISTING SHOT SUCH CUT IS CALLED A J CUT. WHEN PEOPLE HEAR THE AUDIO PRIOR TO SEEING THE VISUALS THEY EXPECT A VISUAL.AND WON'T BE SURPRISED SEEING THEM.
4. L CUT 
WHEN VIDEO OF THE NEXT SHOT COMES PRIOR TO THE AUDIO SUCH CUT IS CALLED AN L CUT. IT IS USED OFTEN WHEN THERE IS A TRANSMISSION TO A FLASHBACK SCENE.
MOSTLY A FILM COMPRISES OF CONVERSATION BETWEEN TWO PEOPLE AND WHILE EDITING SUCH CONVERSATIONS J CUT AND L CUTS ARE USED IN ALMOST ALL FILMS, WHICH MEANS IT IS HIGHLY UNLIKELY THAT YOU MIGHT HAVE SEEN A MOVIE HAVING NO J CUTS OR L CUTS!
5. MATCH CUT / MATCH ACTION
MATCH CUT IS A CUT FROM ONE SHOT TO ANOTHER WHERE THEY ARE MATCHED BY ACTION OR SUBJECT.
IN A FILM WE GET TO SEE THIS CUT MOST OFTEN. CUTTING FROM LONG SHOT TO MID SHOT WITH SUBJECT MATTER IN FOCUS IS AN EXAMPLE OF MATCH CUT. HOWEVER, MATCH CUTS HAVE BEEN USED TO CONVEY DEEPER MEANING. CLASSIC EXAMPLE WOULD BE THE BONE TRANSFORMING TO SATELLITE CUT FROM A SCENE 2001, A SPACE ODYSSEY DIRECTED BY STANLEY KUBRICK. IN CUTTING FROM A BONE TO SATELLITE THE ENTIRE EVOLUTION AND HUMAN KIND IS CONVEYED. ONE SHOULD NOT CONFUSE A CROSS CUT WITH A MATCH CUT. IN A CROSS CUT TWO DIFFERENT ACTIONS HAPPENING IN TWO DIFFERENT LOCATIONS ARE INTER CUT TO CREATE DRAMATIC EFFECT.
6. CUT WAYS
IN ORDER TO ESTABLISH THE ENVIRONMENT OR BACKDROP OF A SCENE, OR TO ADD MEANING TO THE SCENE, OR TO ELEVATE THE MENTAL STATUS OF THE VIEWER, OR TO CREATE DRAMATIC EFFECT SHOTS WHICH DOESN'T CONTAIN THE MAJOR ACTION OR SUBJECT ARE INCLUDED. THEY ARE CALLED CUT WAYS. 
7. MONTAGE CUT 
A CHARACTER'S EVOLUTION IS SHOWN DIRECTLY OR INDIRECTLY THROUGH SYMBOLIC IMAGES PLACED IN A FASHION EITHER CHRONOLOGICALLY OR NOT IS CALLED MONTAGE SHOT.THE SMART USE OF MONTAGE OFTEN CREATE DRAMA, CONVEY A LONG STORY IN A VERY SHOT SPAN OF TIME OR HAS TH EFFECT TO CONVEY AN EMOTION DEEPLY TO THE AUDIENCE. SOME BELIEVE, MONTAGE AS THE PUREST FORM OF CINEMA AND CONTRIBUTIONS OF FAMOUS RUSSIAN DIRECTOR SERGEI EISENSTEIN IN MONTAGE IS WORLD FAMOUS.
THESE ARE ONLY FEW, AS AN EDITOR YOU NEED TO LEARN MORE TECHNICAL TERMS AND RULES. YOU NEED TO SEE THAT AS PART OF YOUR JOB AND MUST DO RESEARCH. 

- ANSAR MAJEED

________________________________________________________________

VIDEO EDITING TIPS AND TRICKS :
CHAPTER 05
എഡിറ്റ് ചെയ്ത വീഡിയോ മറ്റൊരാൾ കാണുമ്പോൾ അതിലെ എഡിറ്റുകളെകുറിച്ച് ആ കാഴ്ചക്കാരൻ അശ്രദ്ധനായി എങ്കിൽ അതിന്റെ എഡിറ്റർ വിജയിച്ചു എന്നതാണ് സത്യം..!
.....
ഒരു നല്ല വീഡിയോയുടെ എഡിറ്റ് നിഷ്കളങ്കവും ലളിതവുമായിരിക്കണം. അതിന് കാഴ്ച്ചക്കാരിൽ പിരിമുറുക്കം സൃഷ്ടിക്കാനും അവരുടെ മാനസിക വ്യവഹാരങ്ങളിൽ സ്വാധീനം ചെലുത്താനും കഴിയും. ഇതിനോടനുബന്ധിച്ചിട്ടാണ് ഒരു എഡിറ്റർ താൻ മുറിക്കുന്ന ക്ലിപ്പിന്റെ എവിടെ കട്ട് ചെയ്യണം, എത്ര നീളം വേണം എങ്ങിനെ ക്രമീകരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത്. എഡിറ്റ് ചെയ്ത വീഡിയോ മറ്റൊരാൾ കാണുമ്പോൾ അതിലെ എഡിറ്റുകളെകുറിച്ച് ആ കാഴ്ചക്കാരൻ അശ്രദ്ധനായി എങ്കിൽ അതിന്റെ എഡിറ്റർ വിജയിച്ചു എന്നതാണ് സത്യം..!
ചലിക്കുന്ന ചിത്രങ്ങളുടെ കണ്ടുപിടുത്തം മുതൽ വ്യത്യസ്ത ഷോട്ടുകൾ സംയോജിപ്പിച്ച് വീഡിയോകൾ കൂടുതൽ രസകരമാക്കാനുള്ള വഴികൾ തേടുന്ന ചലച്ചിത്രപ്രവർത്തകർ കാലക്രമേണ അത്തരം ടെക്നിക്കുകൾ എഴുതിവെച്ചു. ഓരോന്നിനും ഒരോരോ പേരുകളും വെച്ചു.
വീഡിയോ എഡിറ്റിംഗ് മേഖലയിൽ നിങ്ങൾക്ക് മറ്റ് വീഡിയോ എഡിറ്റർമാരുമായോ ക്ലയന്റുകളുമായോ ആശയവിനിമയം നടത്താനായി ആ ടെക്ക്നിക്കൽ പദങ്ങൾ നിങ്ങളും പഠിക്കേണ്ടതുണ്ട്. അവയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർക്ക്, വീഡിയോ എഡിറ്റിംഗിൽ ഉപയോഗിക്കുന്ന പദങ്ങൾ ഒരു ഗവേഷണവുമില്ലാതെ കണ്ടുപിടിക്കാനും കഴിയില്ല, അതിനാലാണ് അവയിൽ ചിലത് ഞാനിവിടെ ഉൾപ്പെടുത്തുന്നത്. 
അടിസ്ഥാന ടെക്ക്നിക്കൽ പദങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
01. കട്ടിങ് ഓൺ ആക്ഷൻ 
വിഷ്വലിലെ സബ്ജക്ടിന്റെ ചലനത്തിന്റെ ഇടയിൽ കട്ട് ചെയ്യുന്നതിനെയാണ് കട്ടിങ് ഓൺ ആക്ഷൻ എന്ന് പറയുന്നത്. ഒരു ക്യാമറ ആംഗിളിൽ നിന്ന് മറ്റൊരു ക്യാമറ ആംഗിളിലേക്ക് മാറുമ്പോഴും ഈ കട്ടിങ് രീതി ഉപയോഗിക്കാം. എവിടെയാണ് കട്ട് ചെയ്തതെന്ന് കാഴ്ച്ചക്കാരൻ ശ്രദ്ധിക്കില്ല.
02. ജംബ് കട്ട്
വിരസമോ പ്രവചനാതീതമോ ആയ നിമിഷങ്ങൾ ഒഴിവാക്കി ദൃശ്യ താൽപ്പര്യം സംരക്ഷിക്കുന്നതിന് ഒരു വിഷ്വലിനെ ചാടിച്ചുകൊണ്ട് എഡിറ്റ് ചെയ്യുന്ന രീതിക്കാണ് ജംബ് കട്ട് എന്ന് പറയുന്നത്. എന്നാൽ ഈ ജംബ് കട്ടിനെ കാഴ്ച്ചക്കാർക്ക് അലോസരം സൃഷ്ടിക്കാത്ത വിധം ഉപയോഗിക്കുന്നവർ വിരളമാണ്. സർഗാത്മകമായി ഉപയോഗിക്കുകയാണെങ്കിൽ ഇത്തരം എഡിറ്റിലൂടെ ഈ കലാസൃഷ്ടി
വളരെ വ്യക്തമായ ചിന്തയിൽ നിർമ്മിച്ചെടുത്ത ഒന്നാണ് എന്ന വികാരം പ്രേക്ഷകനിലേക്ക് നൽകാൻ കഴിയും.
03. ജെ കട്ട്
ഓഡിയോ വന്നതിന് ശേഷം വീഡിയോ വരുന്ന വിധത്തിൽ കട്ട് ചെയ്യുന്നതാണ് ജെ കട്ട്. വീഡിയോക്ക് മുൻപ് ഓഡിയോ വരുമ്പോൾ ഒരു പുതിയ രംഗം സംഭവിക്കുമെന്ന് കാഴ്ചക്കാരൻ പ്രതീക്ഷിക്കുന്നു, അടുത്ത കട്ട് വരുമ്പോൾ അതിശയിക്കില്ല.
04. എൽ കട്ട്. 
വീഡിയോ വന്നതിന് ശേഷം ഓഡിയോ വരുന്ന വിധത്തിൽ കട്ട് ചെയ്യുന്നതാണ് എൽ കട്ട്. ഒരു ഷോട്ടിൽ നിന്നും കഥ ഫ്ലാഷ് ബാക്കിലേക്ക്‌ നീങ്ങുമ്പോൾ ഉപയോഗിക്കപ്പെടുന്ന ഒരു എഡിറ്റിംഗ് സമ്പ്രദായമാണ് ഇത്.
ഒരു സിനിമയുടെ ഭൂരിഭാഗവും സീനിൽ രണ്ടാളുകൾ തമ്മിലുള്ള സംഭാഷണം ആയിരിക്കുമല്ലോ സംഭാഷണങ്ങൾ ഇടകലർത്തി കട്ട് ചെയ്യുമ്പോൾ ധാരാളമായി ഉപയോഗിക്കപ്പെടുന്ന രണ്ട് രീതികളാണ് ജെ കട്ടും എൽ കട്ടും, അതായത് ഈ രണ്ടു കട്ടുകൾ ഉപയോഗിക്കപ്പെടാത്ത സിനിമകൾ ഒരാൾ കണ്ടിരിക്കാനുള്ള സാധ്യത ഇല്ലെന്ന് തന്നെ പറയാം!
05. മാച്ച് കട്ട് / മാച്ച് ആക്ഷൻ
കാഴ്ചയ്ക്ക് സമാനമായ രണ്ട് ഷോട്ടുകൾ അല്ലെങ്കിൽ സീനുകൾ ഒരുമിച്ച് മുറിക്കുന്നതിനെയാണ് മാച്ച് കട്ട് / മാച്ച് ആക്ഷൻ എന്ന് പറയുന്നത്.
ഒരു സിനിമയിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഷോട്ടുകളിൽ ഒന്നാണിത്. ഒരു ലോങ്ങ് ഷോട്ടിൽ നിന്നും മിഡ് ഷോട്ടിലേക്ക്, ഒരു വസ്തുവിനെ മുൻ നിർത്തി കട്ട് ചെയ്യുന്ന രീതിയാണിത്. ചില സന്ദർഭങ്ങളിൽ ഉദാത്തമായ ഒരു ആശയം പ്രേക്ഷകനിലേക്ക് എത്തിക്കാനും ഇത്തരം കട്ടുകൾ ഉപയോഗിക്കാം. ക്ലാസ്സിക് ഉദാഹരണത്തിന് 2001, എ സ്‌പേസ് ഒഡീസി എന്ന സ്റ്റാൻലി കുബ്രിക് ചിത്രത്തിലെ ആദിമ മനുഷ്യന്റെ ആയുധമായ എല്ലിൻ കഷണം അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി അത് ഒരു ഉപഗ്രഹമായി മാറുന്ന കട്ട് എടുക്കാവുന്നതാണ്. ഈ ഒരൊറ്റ കട്ടിലൂടെ മനുഷ്യന്റെ പുരോഗതി മുഴുവനും പ്രേക്ഷകനിലേക്ക് എത്തുന്നു. മാച്ച് കട്ടും ക്രോസ് കട്ടും രണ്ടാണ്. ക്രോസ് കട്ടിൽ, രണ്ടു സ്‌ഥലങ്ങളിൽ നടക്കുന്ന രണ്ടു സംഭവങ്ങൾ ഇട കലർത്തി കാണിക്കുകയാണ് ചെയ്യുന്നത്. 
06. കട്ട്‌ വേയ്സ് 
ചുറ്റുമുള്ള പരിതസ്ഥിതി കാണിക്കുന്നതിനോ, രംഗത്തിന് അർത്ഥം ചേർക്കുന്നതിനോ,
മാനസികാവസ്ഥ സജ്ജമാക്കുന്നതിനോ,
നാടകീയമായ പിരിമുറുക്കത്തെ സഹായിക്കുന്നതിനോ പ്രധാന വിഷയമോ പ്രവർത്തനമോ ഉൾപ്പെടുത്താത്ത സംക്രമണ ഭാഗങ്ങൾ ചേർക്കുന്നതിനെയാണ് കട്ട്‌വേസ് എന്ന് പറയുന്നത്.
07. മോണ്ടേജ് കട്ട്
കഥാപാത്രത്തിന്റെ പരിവർത്തനത്തിനോ പ്രതീകവികസനത്തിനോ വേണ്ടി കാലക്രമേണ കാണിക്കാനായി ക്ലിപ്പുകൾ ക്രമപ്പെടുത്തുന്നതിനെയാണ് മോണ്ടേജ് കട്ട് എന്ന് പറയുന്നത്.
സമർത്ഥമായി മോണ്ടേജ് ഉപയോഗിക്കുന്നത് വഴി നാടകീയത വരുത്തുവാനും, ഒരു വലിയ കഥയെ ചുരുങ്ങിയ സമയത്തിൽ പറയാനും, അല്ലെങ്കിൽ പ്രധാനമായ ഒരു വികാരത്തെ പ്രേക്ഷകന്റെ മനസ്സിലേക്ക് ആഴത്തിൽ എത്തിക്കാനും കഴിയുന്നു. സിനിമയുടെ ഏറ്റവും പരിശുദ്ധമായ രൂപമാണ് മോണ്ടേജ് എന്നു വിശ്വസിക്കുന്നവർ ഉണ്ട്. റഷ്യൻ സംവിധായകനായ സെർജി ഐസൻസ്റ്റീനിന്റെ ഈ വിഷയത്തിലെ സംഭാവനകൾ ലോക പ്രസിദ്ധമാണ്.
ഇവ ചുരുക്കം ചിലതാണ്, എഡിറ്റർ എന്നനിലയിൽ നിങ്ങൾ നിരവധി ടെക്‌നിക്കൽ പദങ്ങളും നിബന്ധനകളും പഠിക്കേണ്ടതുണ്ട്.
അത് സ്വന്തം ജോലിയുടെ ഭാഗമായി കാണുകയും അതിൽ കൂടുതൽ ഗവേഷണം ചെയ്യുകയും ചെയ്യുക.
- അൻസാർ മജീദ്
________________________________________________________________

Comments

Popular posts from this blog

VIDEO EDITING TIPS AND TRICKS : CHAPTER : 04

VIDEO EDITING TIPS AND TRICKS : CHAPTER : 04 EDIT, KEEP ON EDITING. THUS BECOME A BUSY GOOD EDITOR.   GET ACTIVE AS AN EDITOR. .... PEOPLE WHO COMPLETE A MULTI MEDIA COURSE USUALLY SEEK JOB AS AN EDITOR, DESIGNER OR ANIMATOR. THEY ALL APPLY FOR JOBS AT VARIOUS PLACES AND CONTINUE SEEKING JOBS ONCE THEY ARE REJECTED FROM SUCH INSTITUTIONS. IT TAKES A LOT OF TIME FOR THEM TO FINALLY SETTLE TO POSITIONS WHERE THEY EARN ENOUGH REMUNERATION. FOR MOST OF THEM THEIR ULTIMATE GOAL WOULD BE CINEMA. IT IS A FACT THAT NOBODY WILL APPROACH YOU ASKING TO EDIT A FILM OR JOIN A MULTI MEDIA COMPANY. ONE SHOULD NOT EXPECT TO BECOME A FILM EDITOR IMMEDIATELY AFTER COMPLETING A FILM EDITING COURSE.   HOW CAN ONE REACH SUCH POSITIONS? IN THE BEGINNING OF YOUR CAREER AS AN EDITOR YOU MY HAVE TO DO LOTS OF FREE WORK.   WHEN YOU DO SUCH FREE EDIT WORKS YOUR REPUTATION WILL SPREAD THROUGH WORD OF MOUTH.   AND LEARN MORE ABOUT EDITING,   GROW YOUR TALENT IN EDITING,   SPEND YOUR LEISURE T

VIDEO EDITING TIPS AND TRICKS INTRO

HI EDITORS, POST-PRODUCTION മേഖലയായ VIDEO EDITING എന്ന തൊഴിൽ ശാഖയിൽ സർഗാത്മകതയുടെയും സാങ്കേതിക വിജ്ഞാനത്തിന്റെയും ഒരു നല്ല മിശ്രണം ആവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന "VIDEO EDITING TIPS AND TRICKS" എന്ന ഒരു SERIES എന്റെ FACEBOOK/INSTAGRAM PAGE കളിലും ബ്ലോഗിലും ആരംഭിക്കുകയാണെന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ..! നിങ്ങൾക്ക് നിങ്ങളുടെ VIDEO EDITING തൊഴിൽ മേഖലയിൽ PROFESSIONALISM കൈവരിക്കാനാവശ്യമായ, EDITING ൻറെ സൂക്ഷ്മവിശകലനങ്ങളടങ്ങിയ ചില പ്രധാനപ്പെട്ട TIPS AND TRICKS കളുടെ ഒരു പരമ്പരയാണ് VIDEO EDITING TIPS AND TRICKS എന്ന SERIES കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ TIMELINE ൽ എല്ലാ തിങ്കൾ ദിവസങ്ങളിലും VIDEOEDITINGTIPSANDTRICKS എന്ന HASH TAG ഉപയോഗിച്ച് ആ POST കൾ UPDATE ചെയ്യപ്പെടും. VIDEO EDITOR ആയവർക്കും ആകാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീഡിയോ ക്ലിപ്പുകളിൽ എഡിറ്റുകൾ എങ്ങനെ എഡിറ്റു ചെയ്യണമെന്ന് ഈ SERIES കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്നില്ലെങ്കിലും, നിങ്ങളുടെ എഡിറ്റിങ്ങ് സമയം പകുതിയിൽ കുറയ്ക്കാനും മെച്ചപ്പെട്ട ഫലങ്ങ

SUNTHARANUM SUMUKHANUM MALAYALAM SHORT FILM

>>>>  CLICK HEREWATCH THE SHORT FILM  <<<< 👇👇👇👇👇👇👇👇👇👇👇👇👇👇 >>>>  CLICK HEREWATCH THE SHORT FILM  <<<< "കാന്താരി കാമുകി" എന്ന ഹിറ്റ് മ്യൂസിക്കൽ ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം "I AM VISUALIZER" ന്റെയും "AM & F" ന്റെയും ബാനറിൽ ഫ്രെഡി ജോൺ സംവിധാനം ചെയ്ത മറ്റൊരു കൊച്ചു സിനിമയാണ് "സുന്ദരനും സുമുഖനും".. ഇതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്, "താരകപ്പെണ്ണാളേ.." "പട്ടത്തി.." തുടങ്ങിയ നാടന്‍ മ്യൂസിക്കൽ ആൽബങ്ങളാൽ പ്രിയങ്കരനായ ജാഫർ ഇല്ലത്ത് എന്ന യുവ പ്രതിഭയാണ്. ഒപ്പം സ്പെഷൽ ബ്രാഞ്ച് ഇന്റലിജിൻറ്സ് ഓഫീസർ ഫൈസൽ കോറോത്ത്, "ഹെലൻ" മലയാളം മൂവി ഫെയിം ജാസ്മിൻ കാവ്യ, "കാന്താരി കാമുകി" ഫെയിം കൃഷ്ണ പ്രസാദ് , ബിൽഷാം മൊയ്‌ദീൻ ഷാ, റസൽ, ഗിരിശങ്കർ, വിജീഷ് കുട്ടമശ്ശേരി, ജയശ്രീ, സാന്ദ്ര എന്നിവരും ഇതിൽ അഭിനയിച്ചിരിക്കുന്നു. കാലികമായ പ്രമേയം കൊണ്ടും നിലവാരമുള്ള അവതരണം കൊണ്ടും വ്യത്യസ്തമായ ഈ കൊച്ചു സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക