Skip to main content

VIDEO EDITING TIPS AND TRICKS : CHAPTER 02


VIDEO EDITING TIPS AND TRICKS : CHAPTER 02

ഓരോ എഡിറ്ററുടെയും വിഹാരകേന്ദ്രം അവർ ഉപയോഗിക്കുന്ന സോഫ്റ്റ്‌ വെയറുകളാണ്,
അതിനാൽ നിങ്ങൾ ഏറ്റവും നല്ല വിഹാരകേന്ദ്രം തിരഞ്ഞെടുക്കുക.

....

THE DOMAIN OF EVERY EDITOR IS THE SOFTWARE THEY USE, SO CHOOSE THE BEST DOMAIN.

....

നിങ്ങളുടെ വീഡിയോ എഡിറ്റിംഗ് മെച്ചപ്പെടുത്താനുള്ള ആദ്യപടി അനുയോജ്യമായ സോഫ്റ്റ്വെയർ തിരഞ്ഞെടുക്കുക എന്നതാണ്.
സാധാരണയായി എല്ലാ സോഫ്റ്റ്വെയറുകളും സ്റ്റാൻഡേർഡ് എഡിറ്റിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്, എന്നാൽ അവയുടെ ഉപയോഗ ക്ഷമത, ഡിജിറ്റൽ ഇന്റർഫേസ്, ഫീച്ചറുകൾ എന്നിവ അനുസരിച്ച് എല്ലാവരും തങ്ങൾക്ക് വേണ്ട സോഫ്റ്റ്‌വെയർ തിരഞ്ഞെടുക്കുന്നു.

നിലവിൽ,
ADOBE PREMIERE PRO CC
FINAL CUT PRO X
AVID MEDIA COMPOSER
PINNACLE STUDIO
DAVINCI RESOLVE
LIGHTWORKS
HIT FILM PRO
MAGIX VIDEO PRO X
AUTODESK SMOKE
SONY VEGAS PRO
EDIUS PRO എന്നിങ്ങനെ തുടങ്ങിയ പലവിധ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൾ ഇന്ന് നമുക്ക് ലഭ്യമാണെങ്കിലും അതിൽ നിന്ന് MOST ADVANCED ആയതും ചെയ്യുന്ന ജോലിയുടെ ശൈലിക്ക് അനുയോജ്യമായതുമായ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കലാണ് ഒരു PROFESSIONAL VIDEO EDITOR ന് അഭികാമ്യം.
ഒരു എഡിറ്റർ ദിവസത്തിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് തന്റെ സ്റ്റുഡിയോക്കുള്ളിലാണെങ്കിലും, അവന്റെ മനസ്സും പ്രവർത്തനവും അവൻ ചെയ്യുന്ന സോഫ്റ്റ്‌വെയറിലാണ്. അവന്റെ വിഹാരകേന്ദ്രം സത്യത്തിൽ അതാണ്. അപ്പോൾ അത് ഏറ്റവും നല്ലതായിരിക്കാൻ അവൻ ശ്രദ്ധിക്കേണ്ടതല്ലേ..?

ഏതാണ് ഏറ്റവും നല്ല സോഫ്റ്റ്‌വെയർ..?

ആളുകളിലേക്ക് എത്തുന്നതിന്റെയും അവരുടെ ഉപയോഗവുമെല്ലാം കണക്കിലെടുത്താൽ ADOBE PREMIERE PRO CC ക്കാണ് ഇന്ന് ടോപ് റേറ്റിംഗ്‌. ഏകദേശം 2012 മുതൽ അത് അങ്ങനെ തന്നെയാണ്. അതിന് തൊട്ട് താഴെ FINAL CUT PRO X എത്തി നിൽക്കുന്നു.
ADOBE PREMIERE PRO CC സാധാരണക്കാരുടെ കയ്യിലെത്തുന്നതുപോലെ FINAL CUT PRO X എല്ലാവരിലും കയ്യിൽ എത്തിപ്പെടാറില്ല എന്നതാണ് അതിന് പ്രധാന കാരണം.
കൂടാതെ ഒരു ബേസിക് എഡിറ്റർക്ക് പെട്ടെന്ന് ഇഴുകിചേരാൻ കഴിയാവുന്ന വിധത്തിലാണ് ADOBE PREMIERE PRO യുടെ TIMELINE, EDITING TOOLS എന്നിവയുടെയെല്ലാം നിർമിതി. എന്റെ നിഗമനത്തിൽ രണ്ടും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.

FILM EDITING ന് HOLLYWOD EDITORS പ്രധാനമായും ഉപയോഗിക്കുന്നത് AVID MEDIA COMPOSER ആണ്, കൂടാതെ FINAL CUT PRO X, ADOBE PREMIERE PRO എന്നിവയും ഫിലിം എഡിറ്റിങ് സോഫ്റ്റ് വെയറുകളാണ്..!

ഞാൻ പഠനമാരംഭിച്ചത് EDIUS ലാണെങ്കിലും പിന്നീട് ADOBE PREMIERE PRO യിലേക്ക് മാറുകയുണ്ടായി. ഞാൻ ജോലിചെയ്ത ലോക്കൽ ചാനലിലെ പ്രധാന EDITING സോഫ്റ്റ്‌വെയർ ADOBE PREMIERE PRO ആയിരുന്നതാണ് അതിന് കാരണം. ഞാൻ ചെയ്ത FILM TECHNOLOGY എന്ന കോഴ്സിലും EDITING സോഫ്റ്റ്‌വെയർ ADOBE PREMIERE PRO ആയിരുന്നു. എന്നാൽ പിന്നീട് ഞാൻ WEDDING EDITING മേഖലയിലേക്ക് മാറിയപ്പോൾ കൂടുതൽ സമയലാഭത്തിനായി EDIUS ലേക്ക് മാറി. എന്നാൽ EDIUS ലെ COLOUR GRADING FEATURES വളരെ പരിതാപകരമായതിനാൽ FINAL CUT PRO X ലേക്കും മാറി. ഇപ്പോൾ 5 വർഷത്തോളമായി FINAL CUT PRO X ൽ തന്നെയാണ്.

- അൻസാർ മജീദ്.

https://www.instagram.com/ansarmajeed.in
https://www.facebook.com/ansarmajeed.in

#VIDEOEDITINGTIPSANDTRICKS BY #ANSARMAJEED
#CHIEF #VIDEO #VISUAL #EDITING
#EDITOR OF #WEVAPHOTOGRAPHY
#KOCHI #DONTSTOPLEARNING 

Comments

  1. Missed ur class at Ernakulam. So going through ur blogs. Super brother..anxious to go through the next lesson

    ReplyDelete

Post a Comment

Popular posts from this blog

VIDEO EDITING TIPS AND TRICKS : CHAPTER : 04

VIDEO EDITING TIPS AND TRICKS : CHAPTER : 04 EDIT, KEEP ON EDITING. THUS BECOME A BUSY GOOD EDITOR.   GET ACTIVE AS AN EDITOR. .... PEOPLE WHO COMPLETE A MULTI MEDIA COURSE USUALLY SEEK JOB AS AN EDITOR, DESIGNER OR ANIMATOR. THEY ALL APPLY FOR JOBS AT VARIOUS PLACES AND CONTINUE SEEKING JOBS ONCE THEY ARE REJECTED FROM SUCH INSTITUTIONS. IT TAKES A LOT OF TIME FOR THEM TO FINALLY SETTLE TO POSITIONS WHERE THEY EARN ENOUGH REMUNERATION. FOR MOST OF THEM THEIR ULTIMATE GOAL WOULD BE CINEMA. IT IS A FACT THAT NOBODY WILL APPROACH YOU ASKING TO EDIT A FILM OR JOIN A MULTI MEDIA COMPANY. ONE SHOULD NOT EXPECT TO BECOME A FILM EDITOR IMMEDIATELY AFTER COMPLETING A FILM EDITING COURSE.   HOW CAN ONE REACH SUCH POSITIONS? IN THE BEGINNING OF YOUR CAREER AS AN EDITOR YOU MY HAVE TO DO LOTS OF FREE WORK.   WHEN YOU DO SUCH FREE EDIT WORKS YOUR REPUTATION WILL SPREAD THROUGH WORD OF MOUTH.   AND LEARN MORE ABOUT EDITING,   GROW YOUR TALENT IN EDITING,   SPEND YOUR LEISURE T

VIDEO EDITING TIPS AND TRICKS INTRO

HI EDITORS, POST-PRODUCTION മേഖലയായ VIDEO EDITING എന്ന തൊഴിൽ ശാഖയിൽ സർഗാത്മകതയുടെയും സാങ്കേതിക വിജ്ഞാനത്തിന്റെയും ഒരു നല്ല മിശ്രണം ആവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന "VIDEO EDITING TIPS AND TRICKS" എന്ന ഒരു SERIES എന്റെ FACEBOOK/INSTAGRAM PAGE കളിലും ബ്ലോഗിലും ആരംഭിക്കുകയാണെന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ..! നിങ്ങൾക്ക് നിങ്ങളുടെ VIDEO EDITING തൊഴിൽ മേഖലയിൽ PROFESSIONALISM കൈവരിക്കാനാവശ്യമായ, EDITING ൻറെ സൂക്ഷ്മവിശകലനങ്ങളടങ്ങിയ ചില പ്രധാനപ്പെട്ട TIPS AND TRICKS കളുടെ ഒരു പരമ്പരയാണ് VIDEO EDITING TIPS AND TRICKS എന്ന SERIES കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ TIMELINE ൽ എല്ലാ തിങ്കൾ ദിവസങ്ങളിലും VIDEOEDITINGTIPSANDTRICKS എന്ന HASH TAG ഉപയോഗിച്ച് ആ POST കൾ UPDATE ചെയ്യപ്പെടും. VIDEO EDITOR ആയവർക്കും ആകാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീഡിയോ ക്ലിപ്പുകളിൽ എഡിറ്റുകൾ എങ്ങനെ എഡിറ്റു ചെയ്യണമെന്ന് ഈ SERIES കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്നില്ലെങ്കിലും, നിങ്ങളുടെ എഡിറ്റിങ്ങ് സമയം പകുതിയിൽ കുറയ്ക്കാനും മെച്ചപ്പെട്ട ഫലങ്ങ

SUNTHARANUM SUMUKHANUM MALAYALAM SHORT FILM

>>>>  CLICK HEREWATCH THE SHORT FILM  <<<< 👇👇👇👇👇👇👇👇👇👇👇👇👇👇 >>>>  CLICK HEREWATCH THE SHORT FILM  <<<< "കാന്താരി കാമുകി" എന്ന ഹിറ്റ് മ്യൂസിക്കൽ ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം "I AM VISUALIZER" ന്റെയും "AM & F" ന്റെയും ബാനറിൽ ഫ്രെഡി ജോൺ സംവിധാനം ചെയ്ത മറ്റൊരു കൊച്ചു സിനിമയാണ് "സുന്ദരനും സുമുഖനും".. ഇതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്, "താരകപ്പെണ്ണാളേ.." "പട്ടത്തി.." തുടങ്ങിയ നാടന്‍ മ്യൂസിക്കൽ ആൽബങ്ങളാൽ പ്രിയങ്കരനായ ജാഫർ ഇല്ലത്ത് എന്ന യുവ പ്രതിഭയാണ്. ഒപ്പം സ്പെഷൽ ബ്രാഞ്ച് ഇന്റലിജിൻറ്സ് ഓഫീസർ ഫൈസൽ കോറോത്ത്, "ഹെലൻ" മലയാളം മൂവി ഫെയിം ജാസ്മിൻ കാവ്യ, "കാന്താരി കാമുകി" ഫെയിം കൃഷ്ണ പ്രസാദ് , ബിൽഷാം മൊയ്‌ദീൻ ഷാ, റസൽ, ഗിരിശങ്കർ, വിജീഷ് കുട്ടമശ്ശേരി, ജയശ്രീ, സാന്ദ്ര എന്നിവരും ഇതിൽ അഭിനയിച്ചിരിക്കുന്നു. കാലികമായ പ്രമേയം കൊണ്ടും നിലവാരമുള്ള അവതരണം കൊണ്ടും വ്യത്യസ്തമായ ഈ കൊച്ചു സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക