Skip to main content

VIDEO EDITING TIPS AND TRICKS : CHAPTER 08



VIDEO EDITING TIPS AND TRICKS :
CHAPTER 08

ഓരോ എഡിറ്റിലും  കഥപറയുക..!
....

വീഡിയോ എഡിറ്റിങ് ചെയ്തുകൊണ്ടിരിക്കുമ്പോൾ എഡിറ്റർക്ക്  തന്റെ ലക്ഷ്യം ഓർമ്മയിലുണ്ടാവണം : ഓരോ എഡിറ്റിലും കഥപറയണം. എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് താൻ ക്ലിപ്പുകൾ അടക്കിവെക്കുന്നത്, താൻ ചെയ്യുന്ന ഈ വിഡിയോയിൽ നിന്ന് എന്ത് വികാരമാണ് കാഴ്ചക്കാരിലേക്ക് ലഭിക്കേണ്ടത് എന്നൊക്കെയുള്ള ഒരു ബോധം തന്റെ ജോലിയിൽ ഉടനീളം ആ വീഡിയോ എഡിറ്റർ കൊണ്ടുവരണം. അങ്ങനെ കാര്യകാരണം സഹിതം ഓരോ ഷോട്ടുകളും ക്രമീകരിക്കണം.

ഒരു ഉദാഹരണം പറയാം, എഡിറ്റിംഗിന്റെ പ്രസക്തി എന്തെന്ന് വിശദമായി ചർച്ച ചെയ്യപ്പെട്ടിരുന്നു കാലം, 1930 കൾ. സോവിയറ്റ് സംവിധായകനായ ലെവ് കുലശോവ് ഒരു സിനിമയിൽ നിന്നും ഒരു നടന്റെ പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും ഇല്ലാത്ത കുറച്ചു ക്ലോസ് അപ്പ് ഷോട്ടുകൾ തിരഞ്ഞെടുത്തു. അതിനു ശേഷം അദ്ദേഹം തന്നെ ചില ദൃശ്യങ്ങൾ ചിത്രീകരിച്ചു. ഒരു മേശപ്പുറത്ത്‌ ആവി പറക്കുന്ന ഒരു പാത്രം സൂപ്പ് ഇരിക്കുന്ന ദൃശ്യം, ഒരു ശവപ്പെട്ടിയിൽ ഒരു സ്ത്രീ മരിച്ചു കിടക്കുന്ന ദൃശ്യം, ഒരു കൊച്ചു പെണ്കുട്ടി തന്റെ കളിപ്പാട്ടവുമായി കളിക്കുന്ന ദൃശ്യം എന്നിവയായിരുന്നു അവ. അതിനു ശേഷം ഈ ചിത്രീകരിച്ച ദൃശ്യങ്ങളും യാതൊരു ഭാവങ്ങളും ഇല്ലാതിരുന്ന നടന്റെ മുഖത്തിന്റെ ക്ലോസ് അപ്പുകളും ഇടകലർത്തി എഡിറ്റ് ചെയ്‍തു. അത്ഭുതം എന്നു പറയട്ടെ സൂപ്പിന്റെ ദൃശ്യത്തിന് ശേഷം നടന്റെ മുഖം കണ്ടപ്പോൾ അയാളുടെ മുഖത്ത് വിശപ്പ് കണ്ടതായി കാഴ്ചക്കാർക്ക് തോന്നി.! മറ്റൊരു സിനിമയിൽ നിന്നും വെറുതെ മുറിച്ചെടുത്ത ഷോട്ടായിരുന്നു നടന്റേതെന്ന് ഓർക്കണം. മരിച്ച സ്ത്രീയ്ക്ക് ശേഷം അയാളുടെ മുഖം കണ്ടപ്പോൾ അയാൾ ഇപ്പോൾ കരയുമെന്നും കുട്ടിയുടെ ഷോട്ടിനു ശേഷം അയാളുടെ മുഖം കണ്ടപ്പോൾ അയാളുടെ മുഖത്ത് ഒരു അച്ഛന്റെ വാത്സല്യവും ആളുകൾ കണ്ടു. ഷോട്ടുകൾ ക്രമീകരിക്കപ്പെടുമ്പോൾ അർത്ഥം മാറുന്നു, മൂഡ് മാറുന്നു. രണ്ട് ഷോട്ടുകൾ കൊണ്ട് ഒരു കഥ സൃഷ്ടിച്ചത് കണ്ടില്ലേ..?  അതുപോലെ ഏറ്റവും ലളിതമായ എഡിറ്റ് നടത്തുക. കാഴ്ചക്കാരെ ആകർഷിക്കുന്നതിനായി പലവിധത്തിലുള്ള ഇഫക്റ്റുകൾ ചേർക്കുന്നതിനുപകരം, നിങ്ങളുടെ പ്രായോഗികവും സാങ്കേതികവുമായ അറിവുകൾ എഡിറ്റിങ്ങിനായി ഉപയോഗിക്കുക.

അങ്ങനെ അടിസ്ഥാന കഥകൾക്കപ്പുറത്തേക്ക് പോകുന്ന പുറമെയുള്ള ഫൂട്ടേജുകൾ മുറിച്ചുമാറ്റുകയും നിങ്ങളുടെ ക്ലിപ്പുകളുടെ ക്രമം ശരിയാക്കുകയും ചെയ്യുക. 1965 ൽ റിലീസ് ചെയ്ത ചെമ്മീൻ എന്ന മലയാള സിനിമ എഡിറ്റ് ചെയ്യുന്ന വേളയിൽ എഡിറ്ററായ ഋഷികേശ്  മുഖർജി സ്ക്രിപ്പ്റ്റിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. എസ്. എൽ. പുരം സദാനന്ദൻ എഴുതിയ സ്ക്രിപ്റ്റ് തകഴിയുടെ നോവലിന്റെ ഒരു പകർപ്പായിരുന്നു. സിനിമയായി മാറുമ്പോൾ ആവശ്യമില്ലാത്തതായ പലതും ഹൃഷികേശ് മുഖർജി അതിൽ നിന്ന് ഒഴിവാക്കി. സിനിമയുടെ ആദ്യ എഡിറ്റിങ്  കഴിഞ്ഞപ്പോൾ വീണ്ടും ചില സീനുകൾ കൂടി ചിത്രീകരിക്കേണ്ടതായും വന്നു!

ശരിയായ വികാരങ്ങൾ ഉളവാക്കാനും നിങ്ങൾ ഉദ്ദേശിച്ച സന്ദേശം ഫലപ്രദമായി നൽകാനും നിങ്ങളുടെ സിനിമയെ അല്ലെങ്കിൽ വീഡിയോയെ സൗന്ദര്യാത്മകവും നാടകീയവുമായി ആകർഷകമാക്കുന്നതിനായി അവസരം ഉപയോഗിക്കുക. ഇവിടെ ഒരു വീഡിയോ എഡിറ്റർ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന സംഗതി, സ്ക്രീനിൽ കഥാപാത്രം കരയുന്നുവോ അതോ ചിരിക്കുന്നുവോ എന്നുള്ളതല്ല മറിച്ച് കാണുന്ന പ്രേക്ഷകർ എന്ത് അനുഭവിക്കണം എന്നുള്ളതാണ്.

- അൻസാർ മജീദ്

_______________________________________________




VIDEO EDITING TIPS AND TRICKS :
CHAPTER 08


IN EVERY EDIT TELL A STORY..!

….


WHILE ENGAGED IN VIDEO EDITING, AN EDITOR SHOULD HAVE A GOAL IN HIS MIND: TO TELL A STORY IN EVERY EDIT. THE BASIS FOR ARRANGING CLIPS MUST BE THE THOUGHT OF WHAT EMOTION SHOULD BE CONVEYED TO THE AUDIENCE FROM HIS EDIT, AND THIS SHOULD  BE HIS UNDERLYING CONCERN THROUGHOUT THE WORK. THUS, THERE SHOULD BE A REASON WHILE ARRANGING EACH AND EVERY CLIP.

WILL GIVE YOU AN EXAMPLE. IN 1930’S, A PERIOD WHEN THE IMPORTANCE OF EDITING WAS SERIOUSLY DISCUSSED, A SOVIET DIRECTOR NAMED LEV KULESHOV SELECTED FEW NEUTRAL SHOTS OF AN ACTOR - SHOTS THAT CONVEY NO EMOTIONS - FROM A FILM. THEN HE HIMSELF SHOT FEW SHOTS. A BOWL OF STEAMING SOUP ON A TABLE, A DEAD WOMAN LYING IN A COFFIN, A SMALL GIRL PLAYING WITH HER TOY. THEN HE EDITED THESE SHOTS WITH THE NEUTRAL CLOSE UP SHOTS OF THE ACTOR WHICH HAD NO EMOTION. THE WONDER IT WAS, WHEN THE ACTOR'S FACE WAS SEEN AFTER THE CLIP OF SOUP, PEOPLE SAW HUNGER ON HIS FACE! YOU MUST REMEMBER THAT THE ACTOR'S CLIP WAS TAKEN FROM ANOTHER FILM. WHEN ACTOR'S FACE WAS SHOWN AFTER THE CLIP OF DEAD LADY IT SEEMED THAT HE WAS ABOUT TO CRY AND PEOPLE SAW COMPASSION IN HIS EXPRESSIONS WHEN SHOWN AFTER THE LITTLE GIRL'S SHOT. WHEN SHOTS ARE ARRANGED MEANING CHANGES, MOOD CHANGES. DIDN'T YOU SEE A STORY BEING MADE WITH JUST TWO SHOTS..? SIMILARLY, THE EDIT MUST BE SIMPLE. RATHER THAN ADDING EFFECTS TO ATTRACT AUDIENCE, YOU MUST USE YOUR REALISTIC AND TECHNICAL TOOLS WHILE EDITING.

THUS AVOID FOOTAGE THAT GOES BEYOND THE BASIC STORY AND  ARRANGE THE ORDER OF CLIPS.
EDITOR RISHIKESH MUKHERJEE HAD MADE CHANGES TO THE SCRIPT WHILE HE WAS EDITING THE MALAYALAM FILM CHEMMEEN WHICH WAS RELEASED IN 1965. THE SCRIPT WRITTEN BY S. L. PURAM SADANANDAN WAS AN EXACT COPY OF THE THAKAZHI'S NOVEL. BUT HRISHIKESH MUKHERJEE OMITTED THINGS THAT WEREN'T CINEMATIC. AFTER THE FIRST EDIT OF THE MOVIE FEW MORE SCENES HAD TO BE SHOT!

THE OPPORTUNITY CALLED EDITING MUST BE USED TO CREATE EXACT EMOTIONS OR TO CONVEY AN IDEA OR TO ELEVATE THE DRAMATIC AND AESTHETIC EFFECT OF YOUR VIDEO. HERE WHAT AN VIDEO EDITOR MUST REMEMBER IS THAT, WHETHER THE CHARACTER IS CRYING OR REJOICING ON SCREEN IS IMMATERIAL BUT WHAT MATTERS IS THE EMOTIONS THAT MUST BE CONVEYED TO THE AUDIENCE.

- ANSAR MAJEED

https://videoeditingtipsandtricks.blogspot.com
https://www.instagram.com/ansarmajeed.in
https://www.facebook.com/ansarmajeed.in

#VIDEOEDITINGTIPSANDTRICKS BY #ANSARMAJEED
#CHIEF #VIDEO #VISUAL
#EDITOR OF #WEVAPHOTOGRAPHY
#KOCHI #DONTSTOPLEARNING

Comments

Popular posts from this blog

VIDEO EDITING TIPS AND TRICKS : CHAPTER : 04

VIDEO EDITING TIPS AND TRICKS : CHAPTER : 04 EDIT, KEEP ON EDITING. THUS BECOME A BUSY GOOD EDITOR.   GET ACTIVE AS AN EDITOR. .... PEOPLE WHO COMPLETE A MULTI MEDIA COURSE USUALLY SEEK JOB AS AN EDITOR, DESIGNER OR ANIMATOR. THEY ALL APPLY FOR JOBS AT VARIOUS PLACES AND CONTINUE SEEKING JOBS ONCE THEY ARE REJECTED FROM SUCH INSTITUTIONS. IT TAKES A LOT OF TIME FOR THEM TO FINALLY SETTLE TO POSITIONS WHERE THEY EARN ENOUGH REMUNERATION. FOR MOST OF THEM THEIR ULTIMATE GOAL WOULD BE CINEMA. IT IS A FACT THAT NOBODY WILL APPROACH YOU ASKING TO EDIT A FILM OR JOIN A MULTI MEDIA COMPANY. ONE SHOULD NOT EXPECT TO BECOME A FILM EDITOR IMMEDIATELY AFTER COMPLETING A FILM EDITING COURSE.   HOW CAN ONE REACH SUCH POSITIONS? IN THE BEGINNING OF YOUR CAREER AS AN EDITOR YOU MY HAVE TO DO LOTS OF FREE WORK.   WHEN YOU DO SUCH FREE EDIT WORKS YOUR REPUTATION WILL SPREAD THROUGH WORD OF MOUTH.   AND LEARN MORE ABOUT EDITING,   GROW YOUR TALENT IN EDITING,   SPEND YOUR LEISURE T

VIDEO EDITING TIPS AND TRICKS INTRO

HI EDITORS, POST-PRODUCTION മേഖലയായ VIDEO EDITING എന്ന തൊഴിൽ ശാഖയിൽ സർഗാത്മകതയുടെയും സാങ്കേതിക വിജ്ഞാനത്തിന്റെയും ഒരു നല്ല മിശ്രണം ആവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന "VIDEO EDITING TIPS AND TRICKS" എന്ന ഒരു SERIES എന്റെ FACEBOOK/INSTAGRAM PAGE കളിലും ബ്ലോഗിലും ആരംഭിക്കുകയാണെന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ..! നിങ്ങൾക്ക് നിങ്ങളുടെ VIDEO EDITING തൊഴിൽ മേഖലയിൽ PROFESSIONALISM കൈവരിക്കാനാവശ്യമായ, EDITING ൻറെ സൂക്ഷ്മവിശകലനങ്ങളടങ്ങിയ ചില പ്രധാനപ്പെട്ട TIPS AND TRICKS കളുടെ ഒരു പരമ്പരയാണ് VIDEO EDITING TIPS AND TRICKS എന്ന SERIES കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ TIMELINE ൽ എല്ലാ തിങ്കൾ ദിവസങ്ങളിലും VIDEOEDITINGTIPSANDTRICKS എന്ന HASH TAG ഉപയോഗിച്ച് ആ POST കൾ UPDATE ചെയ്യപ്പെടും. VIDEO EDITOR ആയവർക്കും ആകാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീഡിയോ ക്ലിപ്പുകളിൽ എഡിറ്റുകൾ എങ്ങനെ എഡിറ്റു ചെയ്യണമെന്ന് ഈ SERIES കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്നില്ലെങ്കിലും, നിങ്ങളുടെ എഡിറ്റിങ്ങ് സമയം പകുതിയിൽ കുറയ്ക്കാനും മെച്ചപ്പെട്ട ഫലങ്ങ

SUNTHARANUM SUMUKHANUM MALAYALAM SHORT FILM

>>>>  CLICK HEREWATCH THE SHORT FILM  <<<< 👇👇👇👇👇👇👇👇👇👇👇👇👇👇 >>>>  CLICK HEREWATCH THE SHORT FILM  <<<< "കാന്താരി കാമുകി" എന്ന ഹിറ്റ് മ്യൂസിക്കൽ ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം "I AM VISUALIZER" ന്റെയും "AM & F" ന്റെയും ബാനറിൽ ഫ്രെഡി ജോൺ സംവിധാനം ചെയ്ത മറ്റൊരു കൊച്ചു സിനിമയാണ് "സുന്ദരനും സുമുഖനും".. ഇതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്, "താരകപ്പെണ്ണാളേ.." "പട്ടത്തി.." തുടങ്ങിയ നാടന്‍ മ്യൂസിക്കൽ ആൽബങ്ങളാൽ പ്രിയങ്കരനായ ജാഫർ ഇല്ലത്ത് എന്ന യുവ പ്രതിഭയാണ്. ഒപ്പം സ്പെഷൽ ബ്രാഞ്ച് ഇന്റലിജിൻറ്സ് ഓഫീസർ ഫൈസൽ കോറോത്ത്, "ഹെലൻ" മലയാളം മൂവി ഫെയിം ജാസ്മിൻ കാവ്യ, "കാന്താരി കാമുകി" ഫെയിം കൃഷ്ണ പ്രസാദ് , ബിൽഷാം മൊയ്‌ദീൻ ഷാ, റസൽ, ഗിരിശങ്കർ, വിജീഷ് കുട്ടമശ്ശേരി, ജയശ്രീ, സാന്ദ്ര എന്നിവരും ഇതിൽ അഭിനയിച്ചിരിക്കുന്നു. കാലികമായ പ്രമേയം കൊണ്ടും നിലവാരമുള്ള അവതരണം കൊണ്ടും വ്യത്യസ്തമായ ഈ കൊച്ചു സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക