Skip to main content

VIDEO EDITING TIPS AND TRICKS : CHAPTER 07

VIDEO EDITING TIPS AND TRICKS :
CHAPTER 07

എഡിറ്റിംഗിൽ കാര്യക്ഷമമായ ഒരു വർക്ക് ഫ്ലോ നിലനിർത്തുന്നത് നിങ്ങളെ ഒരു പ്രൊഫഷണൽ ആക്കാൻ ഇടയാക്കും,

....

ഒരു വേഗതയേറിയ കമ്പ്യൂട്ടർ സിസ്റ്റവും എഡിറ്റിംഗ് സോഫ്റ്റ്വെയറും ഉപയോഗിച്ച് നിങ്ങൾ ജോലിചെയ്യുന്നുണ്ടെങ്കിൽ പോലും കൂടുതൽ പ്രൊഫഷണലായ ഒരു എഡിറ്ററായി മാറുന്നതിന് നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ സ്ഥിരമായ ഒരു അടുക്കും ചിട്ടയും പാലിക്കേണ്ടിവരും. നിങ്ങളുടെ ജോലിയിൽ തുടക്കം മുതൽ പൂർത്തിയാകുന്നത് വരെയുള്ള പ്രക്രിയകൾക്ക് ഒരു ക്രമീകരണവും നൽകേണ്ടിവരും. അതിനെയാണ് സാധാരണ നാം വർക്ക് ഫ്ലോ എന്ന് പറയാറുള്ളത്. എഡിറ്റിംഗിൽ കാര്യക്ഷമമായ ഒരു വർക്ക് ഫ്ലോ നിലനിർത്തുന്നത് നിങ്ങളെ ഒരു പ്രൊഫഷണൽ ആക്കാൻ ഇടയാക്കും എന്ന് മാത്രമല്ല, നിങ്ങളുടെ ജോലിയുടെ ഭാരം കുറക്കുകയും, സമയം ലാഭിക്കുകയും ചെയ്യും.

നിങ്ങളുടെ വർക്ക് ഫ്ലോ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന മാർഗം നിങ്ങളുടെ പ്രോജക്റ്റുകളും ഫയലുകളും നിങ്ങൾക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഫോൾഡറുകളിലേക്ക് സംയോജിപ്പിക്കുക എന്നതാണ്നിങ്ങളുടെ പ്രോജക്റ്റുകൾ, ഫൂട്ടേജുകൾ, ഓഡിയോ ഫയലുകൾ, ഇമേജുകൾ, ഗ്രാഫിക്സ് എന്നിവയ്ക്കായി പ്രത്യേകം ഫോൾഡറുകൾ ഉണ്ടാക്കിയെടുക്കുക, അതിൽ കൂടുതൽ ഉപവിഭാഗങ്ങളും ഫോൾഡറുകളും സൃഷ്ടിച്ച് എഡിറ്റിങ്ങിന് ആവശ്യമായ ഫുട്ടേജുകൾ പെട്ടെന്ന് എടുക്കുവാൻ കഴിയുന്ന തരത്തിൽ പുനഃക്രമീകരിക്കുക.

നിങ്ങളുടെ ഫൂട്ടേജ് സംഭരിച്ചു വെക്കുന്നതിന് എക്‌സ്‌റ്റേർണൽ ഹാർഡ് ഡ്രൈവുകൾ ഉപയോഗിക്കുക എന്നതാണ് നിങ്ങൾക്ക് വേഗത്തിൽ എഡിറ്റിങ് ചെയ്യാൻ കഴിയുന്ന മറ്റൊരു മാർഗം, അത് കാരണമായി നിങ്ങൾക്ക് കൂടുതൽ കമ്പ്യൂട്ടർ മെമ്മറി ലാഭിക്കാനും കഴിയും.  
മാത്രമല്ല, സോഫ്റ്റ്‌വെയറുകൾ, പ്രൊജക്റ്റ് ഫയലുകൾ, പ്ലഗിൻസുകൾ, കമാന്റ് പ്രീ സെറ്റ്സ് എന്നിവയെല്ലാം എക്‌സ്‌റ്റേർണൽ ഹാർഡ് ഡ്രൈവിൽ സൂക്ഷിച്ചാൽ, നിങ്ങളുടേതല്ലാത്ത മറ്റൊരു കമ്പ്യൂട്ടറിൽ നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ടി വന്നാൽ പോലും പരിഭ്രമിക്കേണ്ടതില്ല.

വേഗത്തിലുള്ള ഫയൽ കൈമാറ്റം പ്രാപ്തമാക്കുന്നതിന് യുഎസ്ബി 3.0 അല്ലെങ്കിൽ തണ്ടർബോൾട്ട് വഴി ബന്ധിപ്പിക്കാൻ കഴിയുന്ന ഹാർഡ് ഡ്രൈവുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ഓർമിപ്പിക്കുന്നു.

എന്നാൽ പല എഡിറ്റേഴ്സും പറയാറുള്ള ഒരു പ്രശ്നമാണ് വിലകൂടിയ, ഹൈ കോൺഫിഗറേഷൻ ഉള്ള കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്തിട്ടും വർക്ക് ചെയ്യുമ്പോൾ കമ്പ്യൂട്ടർ സ്ലോ ആവുകയും കൂടുതൽ ലോഡ് വലിക്കുകയും ചെയ്യുന്നുണ്ട് എന്ന്, എന്നാൽ ഇതിന്റെ ഒരു മൂലകാരണം ഒരു പരിധിവരെ, നമ്മുടെ വർക്ക് ഫ്ലോ കാര്യക്ഷമമാകാത്തത് കൊണ്ടാണ്

എന്റെ പ്രവർത്തന മേഖലയായ വെഡ്‌ഡിങ് സ്റ്റോറി എഡിറ്റിങ്ങിൽ ഞാൻ പിൻതുടരുന്ന ഒരു വർക്ക് ഫ്ലോ ഉണ്ട്. ഇന്ന് വെഡ്‌ഡിങ് ഫിലിം  മേഖലയിൽ മുൻ നിരയിൽ നിൽക്കുന്ന WEVA PHOTOGRAPHY എന്ന വെഡ്‌ഡിങ് കമ്പനി പിൻതുടരുന്നതും ഒരു എഡിറ്റിങ് വർക്ക്ഫ്ലോ തന്നെയാണ്. അത് മറ്റുള്ള എഡിറ്റേഴ്സിന് പഠിക്കാനും ഉപകരിക്കാനും വേണ്ടി കേരളത്തിലെ പ്രധാന മോഷൻ  പിക്ചർ എഡിറ്റേഴ്സ് ആൻഡ് കളറിസ്റ്റ്സ് അസോസിയേഷനായ AMPEC അവസരമൊരുക്കുകയാണ്
(https://www.facebook.com/ampecgroup/photos/a.1888668038049980/2312073109042802/?type=3&theater)
വരുന്ന ജൂലൈ 25 വ്യാഴാഴ്ച്ച ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടത്തുന്ന "WEDDING FILM EDITING PROCESS & WORKFLOW" എന്ന ഏകദിന  പ്രോഗ്രാമിലേക്ക് വീഡിയോ എഡിറ്റിങ്ങിൽ താല്പര്യമുള്ളവരെയും മേഖലയിൽ കൂടുതൽ മുന്നേറ്റം ആഗ്രഹിക്കുന്നവരെയും  സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. രാവിലെ 09 : 00 മുതൽ വൈകീട്ട് 04 : 00  വരെയാണ് പ്രോഗ്രാമിന്റെ സമയം.

എന്റെ എഡിറ്റിംഗ് ടേബിളിലെ ഫൂട്ടേജ് കോപ്പി ചെയ്തതു മുതൽ അത് എക്സ്പോർട്ട് ചെയ്യുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ചും, അതിന്റെ ക്രമങ്ങളെക്കുറിച്ചും പ്രോഗ്രാമിൽ വിശകലനം ചെയ്യും. അതിനോടനുബന്ധിച്ച് ചില വീഡിയോ എഡിറ്റിങ് മെതേടുകൾ, ടിപ്‌സുകൾ, ഇഫക്സുകൾ ലൈവ് ആയിത്തന്നെ ചെയ്ത് കാണിച്ചു തരുന്നതാണ്തുടർന്നുള്ള ഡിസ്ക്കഷൻ സെഷനിൽ നിങ്ങൾക്ക് എന്നോട് വീഡിയോ എഡിറ്റിങ്ങിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്

പ്രോഗ്രാം, AMPEC അംഗങ്ങൾക്ക് മാത്രമായുള്ളതല്ല എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു, VISUAL EDITING മേഖലയിലുള്ള ആർക്കും ഇതിൽ പങ്കാളികളാകാം
വേദി      : ഇന്റർനാഷണൽ ഹോട്ടൽ, കൊച്ചി 
തീയതി : 25 - 07 - 2019 വ്യാഴം.

പങ്കെടുക്കാൻ താല്പര്യമുള്ളവർ AMPEC മായി ബന്ധപ്പെടുക : +91 8893 838232, +91 9961 905988 

പരിമിതമായ സീറ്റുകൾ മാത്രം.!

- അൻസാർ മജീദ് 



________________________________________________________________

VIDEO EDITING TIPS AND TRICKS :
CHAPTER 07
MAINTAINING AN EFFECTIVE WORKFLOW IN EDITING WOULD MAKE YOU A PROFESSIONAL.
EVEN IF YOU ARE WORKING WITH A HIGHLY CONFIGURED COMPUTER AND EDITING SOFTWARE, YOU
MUST HAVE A DISCIPLINED WORK STYLE TO BECOME A PROFESSIONAL EDITOR. IN YOUR WORK YOU
MUST HAVE AN ORGANISED STRATEGY FROM BEGINNING TO END OF YOUR WORK. THIS IS CALLED
WORKFLOW. MAINTAINING AN EFFECTIVE WORKFLOW IN EDITING NOT ONLY MAKES YOU A
PROFESSIONAL EDITOR BUT ALSO WOULD EASE YOUR WORK LOAD AND SAVES A LOT OF TIME.

AN IMPORTANT METHOD TO HAVE AN EFFECTIVE WORKFLOW IS TO CONSOLIDATE YOUR PROJECTS
AND FILES TO FOLDERS WHICH CAN BE USED REGULARLY. YOUR PROJECTS, FOOTAGES, AUDIO FILES,
IMAGES AND GRAPHICS MUST BE SAVED IN SEPARATE FOLDERS AND THERE MUST BE FURTHER SUB
FOLDERS WHICH WOULD HELP YOU TO ACCESS THE FOOTAGES MORE EASILY.

USING EXTERNAL HARD DRIVES TO SAVE YOUR FOOTAGE IS ANOTHER WAY TO DO YOUR EDITING FAST
AND IT ALSO SAVES YOUR COMPUTER MEMORY.

FURTHER, IF YOU SAVE SOFTWARES, PROJECT FILES, PLUG INS, COMMAND PRE SETS ETC IN THOSE
EXTERNAL HARD DRIVES YOU WON’T FACE ANY PROBLEM EVEN IF YOU HAVE TO EDIT IN A COMPUTER
WHICH IS NOT YOURS.

WOULD SUGGEST USB 3.0 OR HARD DRIVES THAT CAN BE CONNECTED THROUGH THUNDERBOLT FOR
FAST DATA TRANSFER.

A LOT OF EDITORS COMPLAIN THAT THOUGH THEY USE COSTLY HIGH CONFIGURED COMPUTER
THEIR SYSTEM GOES SLOW WHILE EDITING; ROOT CAUSE FOR THIS PROBLEM IS MAINLY DUE TO THE
ABSENCE OF AN EFFECTIVE WORKFLOW.

IN MY WORKING DOMAIN WHICH IS WEDDING STORY EDITING THERE IS A WORKFLOW THAT I FOLLOW.
WEVA PHOTOGRAPHY, THE LEADING ENTERPRISE IN THE AREA OF WEDDING FILM PHOTOGRAPHY ALSO
ADOPTS THE SAME EDITING WORKFLOW. TO LEARN AND USE THIS WORKFLOW, AMPEC, A LEADING
MOTION PICTURE EDITORS AND COLOURISTS ASSOCIATION IN KERALA IS PROVIDING AN
OPPORTUNITY. 
(https://www.facebook.com/ampecgroup/photos/a.1888668038049980/2312073109042802/?type=3&theater)
ON THIS JULY 25TH THURSDAY THERE IS A ONE DAY WORKSHOP TITLED “WEDDING FILM
EDITING PROCESS & WORKFLOW” HELD AT INTERNATIONAL HOTEL. WE WELCOME THOSE WHO ARE
INTERESTED IN EDITING AND THOSE WHO SEEK CAREER ADVANCE INTO THIS WORKSHOP. THE
PROGRAM IS FROM 9 AM TO 4 PM.

EACH AND EVERY STEP ON MY EDITING TABLE FROM COPYING FOOTAGE TO EXPORTING THE FINAL
VERSION WILL BE DISCUSSED IN THIS WORKSHOP. RELATED VIDEO EDITING METHODS, TIPS, EFFECTS
ETC WILL BE DEMONSTRATED LIVE. IN THE DISCUSSION SESSION THAT FOLLOW YOU MAY ASK ME
QUESTIONS REGARDING VIDEO EDITING.

I SPECIFICALLY REMIND YOU THAT THIS PROGRAM IS NOT EXCLUSIVE FOR AMPEC MEMBERS. ANY ONE
IN THE FIELD OF VISUAL EDITING CAN PARTICIPATE IN THIS PROGRAM.
VENUE : INTERNATIONAL HOTEL, COCHIN.

DATE 25 - 07 - 2019 THURSDAY
THOSE WHO ARE INTERESTED MAY CONTACT AMPEC AT : +91 8893 838232, +91 9961 905988
LIMITED SEATS ONLY.!

- ANSAR MAJEED

https://videoeditingtipsandtricks.blogspot.com
https://www.instagram.com/ansarmajeed.in
https://www.facebook.com/ansarmajeed.in

#VIDEOEDITINGTIPSANDTRICKS BY #ANSARMAJEED 
#CHIEF #VIDEO #VISUAL
#EDITOR OF #WEVAPHOTOGRAPHY 
#KOCHI #DONTSTOPLEARNING
#WEDDING #VIDEO #EDITOR #VISUAL #EDITING #CLASS #AMPEC #MOTION #EDITORS #ASOCIATION #CLUB 
#STUDIO #COMPANY  #FILM #COLOUR #GRADING

Comments

Popular posts from this blog

VIDEO EDITING TIPS AND TRICKS : CHAPTER : 04

VIDEO EDITING TIPS AND TRICKS : CHAPTER : 04 EDIT, KEEP ON EDITING. THUS BECOME A BUSY GOOD EDITOR.   GET ACTIVE AS AN EDITOR. .... PEOPLE WHO COMPLETE A MULTI MEDIA COURSE USUALLY SEEK JOB AS AN EDITOR, DESIGNER OR ANIMATOR. THEY ALL APPLY FOR JOBS AT VARIOUS PLACES AND CONTINUE SEEKING JOBS ONCE THEY ARE REJECTED FROM SUCH INSTITUTIONS. IT TAKES A LOT OF TIME FOR THEM TO FINALLY SETTLE TO POSITIONS WHERE THEY EARN ENOUGH REMUNERATION. FOR MOST OF THEM THEIR ULTIMATE GOAL WOULD BE CINEMA. IT IS A FACT THAT NOBODY WILL APPROACH YOU ASKING TO EDIT A FILM OR JOIN A MULTI MEDIA COMPANY. ONE SHOULD NOT EXPECT TO BECOME A FILM EDITOR IMMEDIATELY AFTER COMPLETING A FILM EDITING COURSE.   HOW CAN ONE REACH SUCH POSITIONS? IN THE BEGINNING OF YOUR CAREER AS AN EDITOR YOU MY HAVE TO DO LOTS OF FREE WORK.   WHEN YOU DO SUCH FREE EDIT WORKS YOUR REPUTATION WILL SPREAD THROUGH WORD OF MOUTH.   AND LEARN MORE ABOUT EDITING,   GROW YOUR TALENT IN EDITING,   SPEND YOUR LEISURE T

VIDEO EDITING TIPS AND TRICKS INTRO

HI EDITORS, POST-PRODUCTION മേഖലയായ VIDEO EDITING എന്ന തൊഴിൽ ശാഖയിൽ സർഗാത്മകതയുടെയും സാങ്കേതിക വിജ്ഞാനത്തിന്റെയും ഒരു നല്ല മിശ്രണം ആവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന "VIDEO EDITING TIPS AND TRICKS" എന്ന ഒരു SERIES എന്റെ FACEBOOK/INSTAGRAM PAGE കളിലും ബ്ലോഗിലും ആരംഭിക്കുകയാണെന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ..! നിങ്ങൾക്ക് നിങ്ങളുടെ VIDEO EDITING തൊഴിൽ മേഖലയിൽ PROFESSIONALISM കൈവരിക്കാനാവശ്യമായ, EDITING ൻറെ സൂക്ഷ്മവിശകലനങ്ങളടങ്ങിയ ചില പ്രധാനപ്പെട്ട TIPS AND TRICKS കളുടെ ഒരു പരമ്പരയാണ് VIDEO EDITING TIPS AND TRICKS എന്ന SERIES കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ TIMELINE ൽ എല്ലാ തിങ്കൾ ദിവസങ്ങളിലും VIDEOEDITINGTIPSANDTRICKS എന്ന HASH TAG ഉപയോഗിച്ച് ആ POST കൾ UPDATE ചെയ്യപ്പെടും. VIDEO EDITOR ആയവർക്കും ആകാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീഡിയോ ക്ലിപ്പുകളിൽ എഡിറ്റുകൾ എങ്ങനെ എഡിറ്റു ചെയ്യണമെന്ന് ഈ SERIES കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്നില്ലെങ്കിലും, നിങ്ങളുടെ എഡിറ്റിങ്ങ് സമയം പകുതിയിൽ കുറയ്ക്കാനും മെച്ചപ്പെട്ട ഫലങ്ങ

SUNTHARANUM SUMUKHANUM MALAYALAM SHORT FILM

>>>>  CLICK HEREWATCH THE SHORT FILM  <<<< 👇👇👇👇👇👇👇👇👇👇👇👇👇👇 >>>>  CLICK HEREWATCH THE SHORT FILM  <<<< "കാന്താരി കാമുകി" എന്ന ഹിറ്റ് മ്യൂസിക്കൽ ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം "I AM VISUALIZER" ന്റെയും "AM & F" ന്റെയും ബാനറിൽ ഫ്രെഡി ജോൺ സംവിധാനം ചെയ്ത മറ്റൊരു കൊച്ചു സിനിമയാണ് "സുന്ദരനും സുമുഖനും".. ഇതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്, "താരകപ്പെണ്ണാളേ.." "പട്ടത്തി.." തുടങ്ങിയ നാടന്‍ മ്യൂസിക്കൽ ആൽബങ്ങളാൽ പ്രിയങ്കരനായ ജാഫർ ഇല്ലത്ത് എന്ന യുവ പ്രതിഭയാണ്. ഒപ്പം സ്പെഷൽ ബ്രാഞ്ച് ഇന്റലിജിൻറ്സ് ഓഫീസർ ഫൈസൽ കോറോത്ത്, "ഹെലൻ" മലയാളം മൂവി ഫെയിം ജാസ്മിൻ കാവ്യ, "കാന്താരി കാമുകി" ഫെയിം കൃഷ്ണ പ്രസാദ് , ബിൽഷാം മൊയ്‌ദീൻ ഷാ, റസൽ, ഗിരിശങ്കർ, വിജീഷ് കുട്ടമശ്ശേരി, ജയശ്രീ, സാന്ദ്ര എന്നിവരും ഇതിൽ അഭിനയിച്ചിരിക്കുന്നു. കാലികമായ പ്രമേയം കൊണ്ടും നിലവാരമുള്ള അവതരണം കൊണ്ടും വ്യത്യസ്തമായ ഈ കൊച്ചു സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക