Skip to main content

Posts

Showing posts from July, 2019

VIDEO EDITING TIPS AND TRICKS : CHAPTER 08

VIDEO EDITING TIPS AND TRICKS : CHAPTER 08 ഓരോ എഡിറ്റിലും  കഥപറയുക..! .... വീഡിയോ എഡിറ്റിങ് ചെയ്തുകൊണ്ടിരിക്കുമ്പോൾ എഡിറ്റർക്ക്  തന്റെ ലക്ഷ്യം ഓർമ്മയിലുണ്ടാവണം : ഓരോ എഡിറ്റിലും കഥപറയണം. എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് താൻ ക്ലിപ്പുകൾ അടക്കിവെക്കുന്നത്, താൻ ചെയ്യുന്ന ഈ വിഡിയോയിൽ നിന്ന് എന്ത് വികാരമാണ് കാഴ്ചക്കാരിലേക്ക് ലഭിക്കേണ്ടത് എന്നൊക്കെയുള്ള ഒരു ബോധം തന്റെ ജോലിയിൽ ഉടനീളം ആ വീഡിയോ എഡിറ്റർ കൊണ്ടുവരണം. അങ്ങനെ കാര്യകാരണം സഹിതം ഓരോ ഷോട്ടുകളും ക്രമീകരിക്കണം. ഒരു ഉദാഹരണം പറയാം, എഡിറ്റിംഗിന്റെ പ്രസക്തി എന്തെന്ന് വിശദമായി ചർച്ച ചെയ്യപ്പെട്ടിരുന്നു കാലം, 1930 കൾ. സോവിയറ്റ് സംവിധായകനായ ലെവ് കുലശോവ് ഒരു സിനിമയിൽ നിന്നും ഒരു നടന്റെ പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും ഇല്ലാത്ത കുറച്ചു ക്ലോസ് അപ്പ് ഷോട്ടുകൾ തിരഞ്ഞെടുത്തു. അതിനു ശേഷം അദ്ദേഹം തന്നെ ചില ദൃശ്യങ്ങൾ ചിത്രീകരിച്ചു. ഒരു മേശപ്പുറത്ത്‌ ആവി പറക്കുന്ന ഒരു പാത്രം സൂപ്പ് ഇരിക്കുന്ന ദൃശ്യം, ഒരു ശവപ്പെട്ടിയിൽ ഒരു സ്ത്രീ മരിച്ചു കിടക്കുന്ന ദൃശ്യം, ഒരു കൊച്ചു പെണ്കുട്ടി തന്റെ കളിപ്പാട്ടവുമായി കളിക്കുന്ന ദൃശ്യം എന്നിവയായിരുന്നു അവ. അതിനു ശേഷം ഈ

WEDDING FILM EDITING PROCESS & WORKFLOW

WEDDING FILM EDITING PROCESS & WORKFLOW Hi, Video Editors, വെഡ്‌ഡിങ് സ്റ്റോറി എഡിറ്റിങ്ങിൽ ഞാൻ പിൻതുടരുന്നതായ ഒരു വർക്ക് ഫ്ലോ ഉണ്ട് . ഇന്ന് വെഡ്‌ഡിങ് ഫിലിം മേഖലയിൽ മുൻ നിരയിൽ നിൽക്കുന്ന Weva Photography എന്ന വെഡ്‌ഡിങ് കമ്പനി പിൻതുടരുന്നതും ആ ഒരു എഡിറ്റിങ് വർക്ക്ഫ്ലോ തന്നെയാണ് . അത് മറ്റുള്ള എഡിറ്റേഴ്സിന് പഠിക്കാനും ഉപകരിക്കാനും വേണ്ടി കേരളത്തിലെ പ്രധാന Association Of Motion Picture Editors and Colorists - ampec അവസരമൊരുക്കുകയാണ് .  ( https://www.facebook.com/…/a.18886680380…/2312073109042802/… ) ഈ വരുന്ന ജൂലൈ 25 വ്യാഴാഴ്ച്ച ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടത്തുന്ന "WEDDING FILM EDITING PROCESS & WORKFLOW" എന്ന ഏകദിന പ്രോഗ്രാമിലേക്ക് വീഡിയോ എഡിറ്റിങ്ങിൽ താല്പര്യമുള്ളവരെയും ഈ മേഖലയിൽ കൂടുതൽ മുന്നേറ്റം ആഗ്രഹിക്കുന്നവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു . രാവിലെ 09 : 00 മുതൽ വൈകീട്ട് 04 : 00 വരെയാണ് പ്രോഗ്രാമിന്റെ സമയം . എന്റെ എഡിറ്റിംഗ് ടേബിളിലെ ഫൂട്ടേജ് കോപ്പി ചെയ്തതു മുതൽ അത് എക്സ്പോർ

VIDEO EDITING TIPS AND TRICKS : CHAPTER 07

VIDEO EDITING TIPS AND TRICKS : CHAPTER 07 എഡിറ്റിംഗിൽ കാര്യക്ഷമമായ ഒരു വർക്ക് ഫ്ലോ നിലനിർത്തുന്നത് നിങ്ങളെ ഒരു പ്രൊഫഷണൽ ആക്കാൻ ഇടയാക്കും , .... ഒരു വേഗതയേറിയ കമ്പ്യൂട്ടർ സിസ്റ്റവും എഡിറ്റിംഗ് സോഫ്റ്റ്വെയറും ഉപയോഗിച്ച് നിങ്ങൾ ജോലിചെയ്യുന്നുണ്ടെങ്കിൽ പോലും കൂടുതൽ പ്രൊഫഷണലായ ഒരു എഡിറ്ററായി മാറുന്നതിന് നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ സ്ഥിരമായ ഒരു അടുക്കും ചിട്ടയും പാലിക്കേണ്ടിവരും . നിങ്ങളുടെ ജോലിയിൽ തുടക്കം മുതൽ പൂർത്തിയാകുന്നത് വരെയുള്ള ആ പ്രക്രിയകൾക്ക് ഒരു ക്രമീകരണവും നൽകേണ്ടിവരും . അതിനെയാണ് സാധാരണ നാം വർക്ക് ഫ്ലോ എന്ന് പറയാറുള്ളത് . എഡിറ്റിംഗിൽ കാര്യക്ഷമമായ ഒരു വർക്ക് ഫ്ലോ നിലനിർത്തുന്നത് നിങ്ങളെ ഒരു പ്രൊഫഷണൽ ആക്കാൻ ഇടയാക്കും എന്ന് മാത്രമല്ല , നിങ്ങളുടെ ജോലിയുടെ ഭാരം കുറക്കുകയും , സമയം ലാഭിക്കുകയും ചെയ്യും . നിങ്ങളുടെ വർക്ക് ഫ്ലോ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന മാർഗം നിങ്ങളുടെ പ്രോജക്റ്റുകളും ഫയലുകളും നിങ്ങൾക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഫോൾഡറുകളിലേക്ക് സംയോജിപ്പിക്കുക

VIDEO EDITING TIPS AND TRICKS : CHAPTER 06

VIDEO EDITING TIPS AND TRICKS : CHAPTER 06 കീബോർഡ് ഷോർട്ട്കട്ടുകൾ മനഃപാഠമാക്കി വെക്കുന്നതും, ഉപയോഗിക്കുന്നതും എഡിറ്റിങ്ങിന്റെ വേഗത വർദ്ധിപ്പിക്കും.  .... എല്ലാ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളിലും ഓരോരോ ഫങ്ഷനുകൾക്കും പ്രത്യേകം ഷോർട്ട്കട്ടുകൾ ഉണ്ടായിരിക്കും, ഇത് മനഃപാഠമാക്കി വെക്കുന്നതും, ഉപയോഗിക്കുന്നതും എഡിറ്റിങ്ങിന്റെ വേഗത വർദ്ധിപ്പിക്കും എന്നത് സാധാരണയായി എല്ലാവർക്കും അറിയാവുന്ന വിഷയമാണ്. പക്ഷേ ഭൂരിഭാഗം ആളുകളും കാര്യം നിസാരം എന്ന നിലയിൽ ഈ ഒരു വിഷയത്തെക്കുറിച്ച് അശ്രദ്ധരാണ്. കീബോർഡ് ഷോർട്ട് കട്ടുകൾ എത്രത്തോളം ഒരു ജോലിയെ സ്വാധീനിക്കുന്നുണ്ട് എന്നത് എടുത്തുപറയേണ്ടത് തന്നെയാണ്. ഉദാഹരണത്തിന്, എഡിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ( FCP PRO X ൽ ) വിഷ്വലിനെ റെൻഡർ ചെയ്ത് കാണാൻ Menu Bar ൽ Modify > Render All ക്ലിക് ചെയ്യണം എന്നാണ് മിക്കവാറും എഡിറ്റിങ് ഇൻസ്റ്റിട്യൂട്ടുകളിൽ അവർ പഠിപ്പിച്ചു തരിക. ഈ ആക്ഷൻ തന്നെ Default Short Key യെന്ന നിലയിൽ Command + R പ്രെസ്സ് ചെയ്താലും സംഭവിക്കും എന്നുള്ളത് അവർ മനസ്സിലാക്കുകയുമില്ല. അത്തരം ആളുകളിലേക്കും കീബോർഡ് ഷോർട്ട്കട്ടുകളെക്കുറിച്ചുള്ള ശ്രദ്ധ ചെന്നെ