Skip to main content

VIDEO EDITING TIPS AND TRICKS : CHAPTER 06


VIDEO EDITING TIPS AND TRICKS : CHAPTER 06
കീബോർഡ് ഷോർട്ട്കട്ടുകൾ മനഃപാഠമാക്കി വെക്കുന്നതും, ഉപയോഗിക്കുന്നതും എഡിറ്റിങ്ങിന്റെ വേഗത വർദ്ധിപ്പിക്കും. 
....
എല്ലാ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളിലും ഓരോരോ ഫങ്ഷനുകൾക്കും പ്രത്യേകം ഷോർട്ട്കട്ടുകൾ ഉണ്ടായിരിക്കും,
ഇത് മനഃപാഠമാക്കി വെക്കുന്നതും, ഉപയോഗിക്കുന്നതും എഡിറ്റിങ്ങിന്റെ വേഗത വർദ്ധിപ്പിക്കും എന്നത് സാധാരണയായി എല്ലാവർക്കും അറിയാവുന്ന വിഷയമാണ്. പക്ഷേ ഭൂരിഭാഗം ആളുകളും കാര്യം നിസാരം എന്ന നിലയിൽ ഈ ഒരു വിഷയത്തെക്കുറിച്ച് അശ്രദ്ധരാണ്. കീബോർഡ് ഷോർട്ട് കട്ടുകൾ എത്രത്തോളം ഒരു ജോലിയെ സ്വാധീനിക്കുന്നുണ്ട് എന്നത് എടുത്തുപറയേണ്ടത് തന്നെയാണ്.
ഉദാഹരണത്തിന്, എഡിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ( FCP PRO X ൽ ) വിഷ്വലിനെ റെൻഡർ ചെയ്ത് കാണാൻ Menu Bar ൽ Modify > Render All ക്ലിക് ചെയ്യണം എന്നാണ് മിക്കവാറും എഡിറ്റിങ് ഇൻസ്റ്റിട്യൂട്ടുകളിൽ അവർ പഠിപ്പിച്ചു തരിക. ഈ ആക്ഷൻ തന്നെ Default Short Key യെന്ന നിലയിൽ Command + R പ്രെസ്സ് ചെയ്താലും സംഭവിക്കും എന്നുള്ളത് അവർ മനസ്സിലാക്കുകയുമില്ല. അത്തരം ആളുകളിലേക്കും കീബോർഡ് ഷോർട്ട്കട്ടുകളെക്കുറിച്ചുള്ള ശ്രദ്ധ ചെന്നെത്താനാണ് ഈ ലേഖനം.
മറ്റൊരു കാര്യം എന്തെന്നാൽ എഡിറ്റേർസ് സ്ഥിരമായി ഉപയോഗിക്കേണ്ട ചില ആക്ഷനുകൾക്ക് സോഫ്റ്റ്‌വെയർ Default Key തന്നിട്ടുണ്ടാവുകയുമില്ല. എന്നാൽ അങ്ങനെയുള്ള ആക്ഷനുകൾ നമ്മുടെ ഇഷ്ടാനുസരണം സെറ്റ് ചെയ്തെടുക്കാനുള്ള സൗകര്യം സോഫ്റ്റ് വെയറുകളിൽ ലഭ്യമാണ്. ആവശ്യമുള്ളവർക്ക് അതും ഉപയോഗപ്പെടുത്താവുന്നതാണ്.
ഉദാഹരണത്തിന്, FCP PRO X ൽ വീഡിയോക്ക് Optical Flow എന്ന Feature നൽകണമെങ്കിൽ, ക്ലിപ്പ് സെലക്ട് ചെയ്തതിനു ശേഷം Menu Bar ൽ Modify > Retime > Video Quality > Optical Flow എന്നിങ്ങനെ നാല് സ്റ്റെപ്പുകളായി മൗസ് ക്ലിക്ക് ചെയ്യണം. എന്നാൽ ഞാനിത് Command + Shift + O അമർത്തി ഒരൊറ്റ ക്ലിക്കിൽ സംഭവിക്കുന്നവിധം സെറ്റ് ചെയ്തിരിക്കുന്നു.
നോക്കൂ, എത്രയാണ് സമയലാഭം എന്ന്..? ഇങ്ങനെയുള്ള ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ജോലിയിൽ സമയലാഭം ഉണ്ടാക്കിത്തരും.
കൂടാതെ, എല്ലാ എഡിറ്റിങ് സോഫ്റ്റ്വെയറുകളുടെയും അടിസ്ഥാനം ഒന്നു തന്നെയാണ്. എന്നിരുന്നാലും ഒരു എഡിറ്റിങ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ആൾ മറ്റൊരു എഡിറ്റിങ് സോഫ്റ്റ്‌വെയറിലേക്ക് മാറുമ്പോൾ സ്വാഭാവികമായും ഒരു അപരിചിതത്വം തോന്നും. ഇതിനെ മറികടക്കാൻ, അയാൾ മുൻപ് ഉപയോഗിച്ച സോഫ്റ്റ്‌വെയറിന്റെ ഷോർട്ട്കട്ടുകൾ തന്നെ അയാൾ പുതിയതായി മാറുന്ന സോഫ്റ്റ്‌വെയറിലും സെറ്റ് ചെയ്ത് ഉപയോഗിക്കുക എന്നതാണ്. മാത്രമല്ല നിങ്ങൾ ഉപയോഗിക്കുന്ന ഷോർട്ട്കട്ടുകൾ എക്സ്പോർട്ട് ചെയ്ത് മറ്റൊരു കംപ്യൂട്ടറിലെ സെയിം സോഫ്റ്റ്വെയറിലും നിങ്ങൾക്ക് ഉപയോഗിക്കാനാകും.
ഇനി നിങ്ങൾക്ക് കുറച്ച് കൂടുതൽ പണം ചിലവഴിക്കാമെങ്കിൽ, കീബോർഡ് ഷോർട്ട് കട്ട് ഐക്കണുകളുള്ള ഒരു എഡിറ്റിംഗ് കീബോർഡ് അല്ലെങ്കിൽ മാറ്റിസ്ഥാപിക്കാവുന്ന എഡിറ്റിംഗ് കീബോർഡ് കവർ വാങ്ങാം. ഇവ സാധാരണയായി സോഫ്റ്റ്വെയർ നിർദ്ദിഷ്ടമാണ്, അതുകൊണ്ടുതന്നെ നിങ്ങളുടെ എഡിറ്റിംഗ് സോഫ്റ്റ്വെയറിലെ കീബോർഡ് ഷോർട്ട് കട്ടുകൾ എളുപ്പത്തിൽ നിങ്ങൾക്ക് മനസ്സിലാക്കാനാകും. ഒപ്പം എഡിറ്റിങ്ങിന്റെ വേഗതയും വർദ്ധിപ്പിക്കും. 

- അൻസാർ മജീദ്.
________________________________________________________________
VIDEO EDITING TIPS AND TRICKS : CHAPTER 06
REMEMBERING KEYBOARD SHOT CUTS AND USING THEM WOULD INCREASE THE SPEED OF EDITING. 
....
IN EVERY EDITING SOFTWARE THERE WILL BE DESIGNATED SHORT CUT KEYS FOR SPECIFIC FUNCTIONS.
IT IS A KNOWN FACT THAT REMEMBERING AND USING THESE SHORT CUT KEYS WOULD INCREASE THE SPEED OF EDITING. BUT, MOST OF THE PEOPLE IGNORE THIS AS A TRIVIAL MATTER. THE RELEVANCE OF KEYBOARD SHORT CUTS IN THE EFFICIENCY OF THE WORK MUST BE REITERATED. 
FOR EXAMPLE, WHILE EDITING (USING FCP PRO) IN ORDER TO RENDER THE VISUALS THAT ARE BEING EDITED ONE NEED TO GO TO MENU BAR AND CLICK MODIFY > RENDER ALL: THIS IS WHAT TAUGHT IN ALL INSTITUTES. BUT THEY DON'T UNDERSTAND THAT SAME CAN BE ACHIEVED THROUGH CLICKING COMMAND +R. THE INTENTION OF THIS ESSAY IS TO THROW LIGHT TO SUCH SHORT CUTS. 
ANOTHER FACT IS THAT FOR SOME OF THE MOST OFTEN USED ACTIONS BY THE EDITORS THERE WON'T BE SHORT CUT KEYS PROVIDED BY THE SOFTWARE. HOWEVER THERE IS PROVISIONS IN THE SOFTWARE TO SET SHORT CUT KEYS FOR SUCH FUNCTIONS. FOR THOSE WHO NEED THEM THEY CAN UTILISE THIS FACILITY.
FOR EXAMPLE, IN FCP PRO X, IF YOU WANT TO GIVE OPTICAL FLOW FEATURE TO THE VIDEOS, YOU NEED TO SELECT THE CLIP AND THEN GO TO MENU BAR AND THEM CLICK MODIFY > RE TIME > VIDEO QUALITY > OPTICAL FLOW AND THESE COMPRISE OF FOUR STEPS. BUT I HAVE SET THIS AS COMMAND + SHIFT + O WHICH HAPPENS IN JUST ONE CLICK.
SEE, HOW MUCH TIME CAN BE SAVED, ISN'T IT? SUCH SMALL CHANGES WILL SAVE A LOT OF TIME IN YOUR WORK.
MORE OVER, FOR ALL EDITING SOFTWARES THE BASICS IS SAME. HOWEVER, WHEN A PERSON USING A PARTICULAR SOFTWARE CHANGES TO ANOTHER SOFTWARE THERE WILL BE AN AMOUNT OF DISSIMILARITY. IN ORDER TO OVERCOME THIS, ONE CAN SET THE SAME SHORT CUT KEYS AS IN THE PREVIOUS SOFTWARE ONTO THE NEW SOFTWARE. NOT ONLY THAT, YOU CAN EXPORT THE SHORT CUT KEYS THAT YOU ARE USING IN ONE COMPUTER TO ANOTHER COMPUTER USING THE SAME SOFTWARE. 
IF YOU CAN SPEND SOME MONEY, THEN YOU CAN BUY AN EDITING KEYBOARD WITH KEYBOARD SHORT CUT ICONS OR YOU CAN BUY A EDITING KEYBOARD COVER THAT CAN BE INTER CHANGED. THESE ARE USUALLY SOFTWARE SPECIFIC AND THUS YOU CAN UNDERSTAND THE KEYBOARDS SHORT CUTS IN YOUR SOFTWARE EASILY. AND YOUR EDITING SPEED WILL ALSO INCREASE. 

- ANSAR MAJEED

Comments

Popular posts from this blog

VIDEO EDITING TIPS AND TRICKS : CHAPTER : 04

VIDEO EDITING TIPS AND TRICKS : CHAPTER : 04 EDIT, KEEP ON EDITING. THUS BECOME A BUSY GOOD EDITOR.   GET ACTIVE AS AN EDITOR. .... PEOPLE WHO COMPLETE A MULTI MEDIA COURSE USUALLY SEEK JOB AS AN EDITOR, DESIGNER OR ANIMATOR. THEY ALL APPLY FOR JOBS AT VARIOUS PLACES AND CONTINUE SEEKING JOBS ONCE THEY ARE REJECTED FROM SUCH INSTITUTIONS. IT TAKES A LOT OF TIME FOR THEM TO FINALLY SETTLE TO POSITIONS WHERE THEY EARN ENOUGH REMUNERATION. FOR MOST OF THEM THEIR ULTIMATE GOAL WOULD BE CINEMA. IT IS A FACT THAT NOBODY WILL APPROACH YOU ASKING TO EDIT A FILM OR JOIN A MULTI MEDIA COMPANY. ONE SHOULD NOT EXPECT TO BECOME A FILM EDITOR IMMEDIATELY AFTER COMPLETING A FILM EDITING COURSE.   HOW CAN ONE REACH SUCH POSITIONS? IN THE BEGINNING OF YOUR CAREER AS AN EDITOR YOU MY HAVE TO DO LOTS OF FREE WORK.   WHEN YOU DO SUCH FREE EDIT WORKS YOUR REPUTATION WILL SPREAD THROUGH WORD OF MOUTH.   AND LEARN MORE ABOUT EDITING,   GROW YOUR TALENT IN EDITING,   SPEND YOUR LEISURE T

VIDEO EDITING TIPS AND TRICKS INTRO

HI EDITORS, POST-PRODUCTION മേഖലയായ VIDEO EDITING എന്ന തൊഴിൽ ശാഖയിൽ സർഗാത്മകതയുടെയും സാങ്കേതിക വിജ്ഞാനത്തിന്റെയും ഒരു നല്ല മിശ്രണം ആവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന "VIDEO EDITING TIPS AND TRICKS" എന്ന ഒരു SERIES എന്റെ FACEBOOK/INSTAGRAM PAGE കളിലും ബ്ലോഗിലും ആരംഭിക്കുകയാണെന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ..! നിങ്ങൾക്ക് നിങ്ങളുടെ VIDEO EDITING തൊഴിൽ മേഖലയിൽ PROFESSIONALISM കൈവരിക്കാനാവശ്യമായ, EDITING ൻറെ സൂക്ഷ്മവിശകലനങ്ങളടങ്ങിയ ചില പ്രധാനപ്പെട്ട TIPS AND TRICKS കളുടെ ഒരു പരമ്പരയാണ് VIDEO EDITING TIPS AND TRICKS എന്ന SERIES കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ TIMELINE ൽ എല്ലാ തിങ്കൾ ദിവസങ്ങളിലും VIDEOEDITINGTIPSANDTRICKS എന്ന HASH TAG ഉപയോഗിച്ച് ആ POST കൾ UPDATE ചെയ്യപ്പെടും. VIDEO EDITOR ആയവർക്കും ആകാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീഡിയോ ക്ലിപ്പുകളിൽ എഡിറ്റുകൾ എങ്ങനെ എഡിറ്റു ചെയ്യണമെന്ന് ഈ SERIES കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്നില്ലെങ്കിലും, നിങ്ങളുടെ എഡിറ്റിങ്ങ് സമയം പകുതിയിൽ കുറയ്ക്കാനും മെച്ചപ്പെട്ട ഫലങ്ങ

SUNTHARANUM SUMUKHANUM MALAYALAM SHORT FILM

>>>>  CLICK HEREWATCH THE SHORT FILM  <<<< 👇👇👇👇👇👇👇👇👇👇👇👇👇👇 >>>>  CLICK HEREWATCH THE SHORT FILM  <<<< "കാന്താരി കാമുകി" എന്ന ഹിറ്റ് മ്യൂസിക്കൽ ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം "I AM VISUALIZER" ന്റെയും "AM & F" ന്റെയും ബാനറിൽ ഫ്രെഡി ജോൺ സംവിധാനം ചെയ്ത മറ്റൊരു കൊച്ചു സിനിമയാണ് "സുന്ദരനും സുമുഖനും".. ഇതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്, "താരകപ്പെണ്ണാളേ.." "പട്ടത്തി.." തുടങ്ങിയ നാടന്‍ മ്യൂസിക്കൽ ആൽബങ്ങളാൽ പ്രിയങ്കരനായ ജാഫർ ഇല്ലത്ത് എന്ന യുവ പ്രതിഭയാണ്. ഒപ്പം സ്പെഷൽ ബ്രാഞ്ച് ഇന്റലിജിൻറ്സ് ഓഫീസർ ഫൈസൽ കോറോത്ത്, "ഹെലൻ" മലയാളം മൂവി ഫെയിം ജാസ്മിൻ കാവ്യ, "കാന്താരി കാമുകി" ഫെയിം കൃഷ്ണ പ്രസാദ് , ബിൽഷാം മൊയ്‌ദീൻ ഷാ, റസൽ, ഗിരിശങ്കർ, വിജീഷ് കുട്ടമശ്ശേരി, ജയശ്രീ, സാന്ദ്ര എന്നിവരും ഇതിൽ അഭിനയിച്ചിരിക്കുന്നു. കാലികമായ പ്രമേയം കൊണ്ടും നിലവാരമുള്ള അവതരണം കൊണ്ടും വ്യത്യസ്തമായ ഈ കൊച്ചു സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക